ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഭവം. സെപ്റ്റംബര്‍ 18 നാണ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്.

author-image
Vishnupriya
Updated On
New Update
army soldiers  including officer  killed
Listen to this article
0.75x1x1.5x
00:00/ 00:00

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കഠുവായില്‍ സുരക്ഷേ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സും ജമ്മു കശ്മീര്‍ പോലീസുമാണ് ബുധനാഴ്ച ഭീകരരുമായി ഏറ്റുമുട്ടിയത്.

മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഭവം. സെപ്റ്റംബര്‍ 18 നാണ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്.

ജമ്മുവിലെ അഖ്‌നൂരിലുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന.

Attack terrorist