പുതിയ കളക്ഷൻ റെക്കോർഡുമായി കുതിച്ച് ആടുജീവിതം;ചിത്രം 50 കോടി ക്ലബ്ബിൽ

സിനിമയുടെ നേട്ടം പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.ചിത്രം അൻപത് കോടി ക്ലബിൽ കയറിയതിനോടനുബന്ധിച്ച് പ്രത്യേക പോസ്റ്ററുംചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

author-image
Rajesh T L
Updated On
New Update
aadujeevitham-got-life-

ആടുജീവിതം സിനിമയിൽ നിന്ന്

Listen to this article
0.75x 1x 1.5x
00:00 / 00:00

പുത്തൻ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് ആടുജീവിതം. ചിത്രം റിലീസ് ചെയ്ത് നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആ​ഗോള കളക്ഷനിൽ അൻപത് കോടി പിന്നിട്ടിരിക്കുകയാണ്  ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ചിത്രമായ ആടുജീവിതം. വളരെ വേ​ഗത്തിൽ അൻപത് കോടി ക്ലബിലെത്തിയ മലയാളചിത്രമെന്ന ഖ്യാതിയും ഇനി ആടുജീവിതത്തിന് സ്വന്തമാണ്.

സിനിമ കരിയറിലെ പൃഥ്വിരാജിന്റെ ഏറ്റവും കളക്ഷൻ നേടിയ ചിത്രംകൂടിയാണ് ആടുജീവിതം. സിനിമയുടെ നേട്ടം പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.ചിത്രം അൻപത് കോടി ക്ലബിൽ കയറിയതിനോടനുബന്ധിച്ച് പ്രത്യേക പോസ്റ്ററുംചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. 16.7 കോടി രൂപയാണ് ആടുജീവിതത്തിന്റെ ആദ്യദിന ആ​ഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും  കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് ചിത്രത്തിന് നേട്ടം. ബുക്കിങ് സമയത്ത് തന്നെ വളരെ നല്ല രീതിയിലുള്ള പ്രതികാരങ്ങൾ ലഭിച്ചതോടെ ആദ്യ ദിവസം തന്നെ 10 കോടി കളക്ഷൻ പിന്നിടുമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തിയിരുന്നു .

മലയാള സിനിമ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കളക്‌ഷൻ നേടുന്ന സിനിമയാണ് ആടുജീവിതം. തമിഴ്നാട്ടിലും ആന്ധ്രയിലും ബോളിവുഡ് മേഖലകളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

aadujevitham 50 crore club