25 ദിനങ്ങൾ,150 കോടി ക്ലബ്ബിൽ ഇടം നേടി 'ആടുജീവിതം'

പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

author-image
Rajesh T L
Updated On
New Update
aadujeevitham

ചിത്രത്തിൻറെ പോസ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

ബോക്സോഫീസിൽ തകർപ്പൻ വിജയവുമായി  പൃഥ്വിരാജ്-ബ്ലെസി ചിത്രം​ 'ആടുജീവിതം'. ആ​ഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് ആദ്യ ദിനം സ്വന്തമാക്കിയത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിൻറെ ആദ്യദിന ആ​ഗോള കളക്ഷൻ . 

2008-ൽ ആരംഭിച്ച 'ആടുജീവിതം' വർഷങ്ങളുടെ പരിശ്രമങ്ങൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. വളരെയധികം നാളുകൾ നീണ്ടുപോയ ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിൻറെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിൻറെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിൻറെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

prithviraj sukumaran aadujevitham boxoffice collection 150 crore club