ആടുജീവിതത്തിന് വ്യാജൻ; ചിത്രം പുറത്തിറങ്ങിയത് കാനഡയിൽ

IPTV എന്ന പേരിൽ കിട്ടുന്ന ചാനലുകളിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. പാരി മാച്ച് (Pari Match) എന്നൊരു ലോ​ഗോ ഈ വ്യാജപതിപ്പിൽ കാണുന്നുണ്ട്. ഇവർ കായിക മത്സരങ്ങളിൽ വാതുവെപ്പ്  ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തുന്ന ഒരു കമ്പനിയാണെന്നാണ് റിപ്പോർട്ട്. 

author-image
Rajesh T L
Updated On
New Update
aadujeevitham movie

ആടുജീവിതം സിനിമയിൽ പൃഥ്വിരാജ്

Listen to this article
0.75x 1x 1.5x
00:00 / 00:00

റിലീസിന് പിന്നാലെ ആടുജീവിത്തിന്റെ വ്യാജ പകർപ്പുകൾ. ബ്ലെസി പൃഥ്വിരാജ് കൂട്ടുകെട്ടിൽ വ്യാഴാഴ്ചയാണ് ചിത്രം  റിലീസ് ചെയ്തത്.  പ്രവാസ ജീവിതത്തിലെ ദുരിതക്കയത്തെ കടന്നു കയറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിത ഗന്ധം പകർത്തിയ ബെന്യാമിൻ നോവലായ ആടുജീവിതത്തിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത് . 

എന്നാൽ ചിത്രത്തിന്റെ വ്യാജപ്പതിപ്പ് ഇൻറർനെറ്റിൽ പ്രചരിക്കുകയാണ്. കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. IPTV എന്ന പേരിൽ കിട്ടുന്ന ചാനലുകളിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. പാരി മാച്ച് (Pari Match) എന്നൊരു ലോ​ഗോ ഈ വ്യാജപതിപ്പിൽ കാണുന്നുണ്ട്. ഇവർ കായിക മത്സരങ്ങളിൽ വാതുവെപ്പ്  ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തുന്ന ഒരു കമ്പനിയാണെന്നാണ് റിപ്പോർട്ട്. 

ഇത്തരത്തിൽ സിനിമകൾ ഇറങ്ങിയ ഉടനെ സിനിമകളുടെ വ്യാജ പതിപ്പുകൾ ഇറങ്ങാറുണ്ട്. ചിത്രത്തിൽ നജീബ്ആയിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. ആടുജീവിതം പാൻ ഇന്ത്യൻ റിലീസായിരുന്നു. പൃഥ്വിരാജിനൊപ്പം  അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റുതാരങ്ങലും ചിത്രത്തിലുണ്ട്. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. ചിത്രം മികച്ച പ്രേക്ഷക അഭിപ്രായത്തോടെ തീയേറ്ററുകളിൽ മുന്നേറുകയാണ് 

prithviraj blessy aadujeevitham the goat life bennyamin