നൂറു തിയേറ്ററുകളിൽ അമ്പതു ദിവസം, വേറിട്ട വിജയവുമായി ആടുജീവിതം

ലോകമെമ്പാടും തരംഗം സൃഷ്ടിക്കുന്ന വിജയ ചിത്രങ്ങൾ പോലും രണ്ടാഴചയിൽ കൂടുതൽ തിയറ്ററുകളിൽ വാഴാത്ത കാലത്ത് നൂറ് തിയേറ്ററുകളിലായി അമ്പതു ദിവസം പൂർത്തിയാക്കിയിരിക്കുകയാണ് ആടുജീവിതം.

author-image
Anagha Rajeev
New Update
hjkl
Listen to this article
0.75x1x1.5x
00:00/ 00:00

ആടുജീവിതം ഉയരങ്ങൾ കീഴടക്കുന്നു. ലോകമെമ്പാടും തരംഗം സൃഷ്ടിക്കുന്ന വിജയ ചിത്രങ്ങൾ പോലും രണ്ടാഴചയിൽ കൂടുതൽ തിയറ്ററുകളിൽ വാഴാത്ത കാലത്ത് നൂറ് തിയേറ്ററുകളിലായി അമ്പതു ദിവസം പൂർത്തിയാക്കിയിരിക്കുകയാണ് ആടുജീവിതം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായും ആടുജീവിതം.

ബ്ലെസി സംവിധാനത്തിലുള്ള ഈ ചിത്രത്തിൽ സൗദി ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളിൽ ദിവസങ്ങളാണ് ആടുജീവിതത്തിൻറെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എ.ആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

ബോക്സ് ഓഫീസിൽ വിജയവും കൈവരിച്ച ചുരുക്കം ചില ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ആടുജീവിതം. അമലാ പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

aadujeevitham the goat life