ഇനി ആടുജീവിതത്തിനു മുന്നിൽ രണ്ടു സിനിമകൾ മാത്രം

പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില്‍ വൻ കുതിപ്പാണ് നടത്തുന്നത്

author-image
Sukumaran Mani
Updated On
New Update
Aadujeevitham

Aadujeevitham

Listen to this article
0.75x1x1.5x
00:00/ 00:00

മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ച് കൊണ്ടിരിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം. ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന മോളിവുഡ് ഗ്രോസറുകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹൻലാൽ ചിത്രം പുലിമുരുകനെ പിന്നിലാക്കിയിരിക്കുകയാണ് ആടുജീവിതം. 140 കോടിയാണ് പുലിമുരുകന്റെ ക്ലോസിങ്ങ് കളക്ഷനെന്നും ഇതിനെക്കാൾ കൂടുതൽ പൃഥ്വിരാജ് ചിത്രം നേടിയെന്നും ട്രാക്കന്മാർ പറയുന്നു.

ഇനി ആടുജീവിതത്തിന് മുന്നിലുള്ളത് രണ്ട് സിനിമകളാണ്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും ജൂഡ് ആന്തണിയുടെ സംവിധാനത്തിൽ എത്തിയ 2018ഉം. 176 കോടിയാണ് 2018ന്റെ ആ​ഗോള കളക്ഷൻ. മഞ്ഞുമ്മൽ ബോയ്സ് 250കോടിയിലേക്ക് കുതിക്കുകയാണെന്നാണ് വിലയിരുത്തൽ. മഞ്ഞുമ്മൽ ബോയ്സ്, 2018, ആടുജീവിതം, പുലിമുരുകൻ, ലൂസിഫർ, പ്രേമലു എന്നിങ്ങനെയാണ് നിലവിൽ ആ​ഗോള ബോക്സ് ഓഫീസിൽ മുന്നിലുള്ള മലയാള സിനിമകളുടെ ലിസ്റ്റ്.

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് 'ആടുജീവിതം'. അതിവേഗത്തിലാണ് ചിത്രം 100 കോടി കീഴടക്കിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില്‍ വൻ കുതിപ്പാണ് നടത്തുന്നത്. ഇന്ത്യയിൽ ആദ്യ ദിനം ആടുജീവിതം 7.6 കോടിയാണ് നേടിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ മാർച്ച് 28 നാണ് ചിത്രം റിലീസിന് എത്തിയത്.

aadujeevitham actor mohanlal pritivraj sukumaran puli murukan