മികച്ച അവതരണ ശൈലികൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി 'അങ്കം'

\ഒരു വർക്ക്‌ ഷോപ്പിൽ ജോലി ചെയ്യുന്ന മഹേഷ്‌ എന്ന ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ അവൾ അറിയാതെ തന്നെ പ്രണയിക്കുന്നു. എന്നാൽ യാദൃശ്ചികമായി അവളെ ഒരു അപകടത്തിൽ നിന്നും അവൻ രക്ഷപ്പെടുത്തുന്നതും ആണ് കഥ.

author-image
Greeshma Rakesh
New Update
angam movie

abhishek venkats short film angam

Listen to this article
0.75x1x1.5x
00:00/ 00:00

അഭിഷേക് വെങ്കട്ട് കൃഷ്ണ തിരക്കഥ, സംവിധാനം ചെയ്ത അങ്കം എന്ന ഹ്രസ്വ ചിത്രം റിലീസ് ആയി.വിവേക് അനിരുഥും ആർദ്ര മോഹനും പ്രധാന വേഷങ്ങളിൽ എത്തിയ അങ്കം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കൊണ്ട് ഇരിക്കുകയാണ്. ഒരു വർക്ക്‌ ഷോപ്പിൽ ജോലി ചെയ്യുന്ന മഹേഷ്‌ എന്ന ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ അവൾ അറിയാതെ തന്നെ പ്രണയിക്കുന്നു. എന്നാൽ യാദൃശ്ചികമായി അവളെ ഒരു അപകടത്തിൽ നിന്നും അവൻ രക്ഷപ്പെടുത്തുന്നതും ആണ് കഥ. മികച്ച അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമായി ചിത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവുകയാണ്. 

ജോർജ് വിൽഫ്രഡ്‌, സജാദ് ബ്രൈറ്റ്,ജോൺസ്എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ രസകരമായ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ആദിത്യ നാരായണൻ എം എസ് ആണ്. റിനു രാജാശേഖരൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് അമർനാഥ്‌ ആണ്.

മേക്കപ്പ് പ്രദീപ്, മ്യൂസിക് ആൻഡ് ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ അരുൺ മുരളീധരൻ, സൗണ്ട് ഷിബിൻ സണ്ണി, സ്റ്റണ്ട് കോറിയോഗ്രാഫി സ്റ്റാൻലി ബാസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ അതുൽ ചാലിച്ചൻ, ഡബ് സ്റ്റുഡിയോ ഓംകാർ സ്റ്റുഡിയോ, നോയ്‌സ് ഗേറ്റ്, വി എഫ് എക്സ് ജിജോ (ഐ എൽ ഓ കൊച്ചിൻ ), ആർട്ട്‌ ഡയറക്ടർ വിവേക് ബാബു, കൃഷ്ണൻ, പി ആർ ഓ സുനിത സുനിൽ, അസോസിയേറ്റ് ഡയറക്ടർ വിവേക് ബാബു,അസോസിയേറ്റ് എഡിറ്റർ അമർ സൂരജ്, അസിസ്റ്റന്റ് ഡയറക്ടർ ജിനോഷ് ജോസഫ്, ഡാനിയേൽ ജെയിംസ്, ആസിഫ് അലി, അൽ -അമീർ, എബി, ക്യാമറ അസിസ്റ്റന്റ് പ്രവീൺ, അസിസ്റ്റന്റ് എഡിറ്റർ റിഥ്വിക് ദീപ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

short film abhishek venkat angam