ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് ഓര്‍മയായി

നാടകത്തിലും ടെലിവിഷനിലും സിനിമയിലും മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു

author-image
Rajesh T L
New Update
bernard hill actor

ബെര്‍ണാഡ് ഹില്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടന്‍: ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. 

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ടായി അഭിനയത്തില്‍ സജീവമായിരുന്നു. നാടകത്തിലും ടെലിവിഷനിലും സിനിമയിലും മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു.

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. ലോര്‍ഡ് ഒഫ് ദ റിംഗ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

1944ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകത്തില്‍ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1970 മുതലാണ് അഭിനയരംഗത്ത് സജീവമായത്.

 

 

actor hollywood titanic movie actor bernard hill bernard hill