വിവാഹ മോചനത്തിന് കാരണം വ്യക്തമാക്കി ഇമ്രാൻ ഖാൻ

കരിയറിലെ വീഴ്ച ബോളിവുഡിൽ തുടരെ ചർച്ചയാകുന്നത് ഇമ്രാൻ ഖാനെ മാനസികമായി തളർത്തി. കട്ടി ബട്ടി എന്ന സിനിമയുടെ പരാജയത്തോടെ ബോളിവുഡിൽ പൂർണമായും മാറി നിൽക്കാൻ ഇമ്രാൻ ഖാൻ തീരുമാനിച്ചു. പാപ്പരാസി ക്യാമറകളിൽ നിന്നും നടൻ അകലം പാലിച്ചു. വിഷാദരോ​ഗത്തെയുൾപ്പെടെ അഭിമുഖീകരിച്ച ഇമ്രാൻ ഖാൻ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ ഓരോന്നായി നേരിട്ടു.

author-image
Anagha Rajeev
New Update
hghghghghghghghghghghghghghg
Listen to this article
0.75x 1x 1.5x
00:00 / 00:00

ബോളിവുഡിൽ ചുരുങ്ങിയ കാലം കൊണ്ട് സെൻസേഷനായി മാറിയ നടനാണ് ഇമ്രാൻ ഖാൻ, ആമിർ ഖാന്റെ ബന്ധുവായ ഇമ്രാൻ പെട്ടെന്നാണ് ബോളിവുഡിൽ ശ്രദ്ധ നേടിയത്. എന്നാൽ പ്രതീക്ഷിച്ച വളർച്ച ഇമ്രാൻ ഖാന്റെ കരിയറിൽ പിന്നീടുണ്ടായില്ല. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ തേടി വന്നതോടെ നടൻ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ടു. പരാജയ സിനിമകൾ ഒന്നിന് പിറകെ ഒന്നായെത്തി. ഇതിനിടെ ലൈം ലൈറ്റിലെ സമ്മർദ്ദം ഇമ്രാന് താങ്ങാൻ പറ്റാതായി.

കരിയറിലെ വീഴ്ച ബോളിവുഡിൽ തുടരെ ചർച്ചയാകുന്നത് ഇമ്രാൻ ഖാനെ മാനസികമായി തളർത്തി. കട്ടി ബട്ടി എന്ന സിനിമയുടെ പരാജയത്തോടെ ബോളിവുഡിൽ പൂർണമായും മാറി നിൽക്കാൻ ഇമ്രാൻ ഖാൻ തീരുമാനിച്ചു. പാപ്പരാസി ക്യാമറകളിൽ നിന്നും നടൻ അകലം പാലിച്ചു. വിഷാദരോ​ഗത്തെയുൾപ്പെടെ അഭിമുഖീകരിച്ച ഇമ്രാൻ ഖാൻ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ ഓരോന്നായി നേരിട്ടു.

ഇതിനിടെയാണ് വിവാഹ മോചനവും നടന്നത്. ബാല്യകാല സുഹൃത്തായിരുന്ന അവന്തിക മാലിക്കിനെയാണ് ഇമ്രാൻ ഖാൻ വിവാഹം ചെയ്തത്. 2011 ലായിരുന്നു വിവാഹം. 2019 ൽ ഇവർ വേർപിരിഞ്ഞു. മകളുടെ കാര്യങ്ങളിൽ രണ്ട് പേരും ഉത്തരവാദിത്വം എടുക്കുന്നു. വിവാഹ മോചനത്തിന് കാരണമായി അഭ്യൂഹങ്ങളും നേരത്തെ ഉയർന്ന് വന്നു.

നടി ലേഖ വാഷിം​ഗ്ടണാണ് ഇമ്രാൻ ഖാന്റെ പങ്കാളി. ലേഖയുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണമായതെന്ന് ​ഗോസിപ്പുകൾ എന്നാൽ ഇമ്രാൻ ഖാൻ ഈ അഭ്യൂഹങ്ങൾ തള്ളി. വിവാഹമോചനത്തിന് ശേഷമാണ് ലേഖയുമായി അടുത്തതെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. വിവാഹ മോചനത്തിന് കാരണം എന്തെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഇമ്രാൻ ഖാൻ.

എന്റെയുള്ളിൽ ഞാൻ ഒരുപാട് കാര്യങ്ങളെ അഭിമുഖീകരിത്തുകയായിരുന്നു. വിവാഹ ബന്ധം അതിനെ അതിലൊന്നിനെയും സഹായിക്കുന്നില്ലെന്ന് ഞാൻ മനസിലാക്കി. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ അവർ പരസ്പരം മെച്ചപ്പെട്ടവരും ശക്തരുമാക്കുന്നു, പരസ്പരം പിന്തുണയ്ക്കുന്നു. എന്നാൽ തങ്ങൾ രണ്ട് പേരും അത്തരമൊരു സ്ഥലത്തല്ലായിരുന്നെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. വേർപിരിഞ്ഞ ശേഷം മകളുടെ കാര്യത്തിലുള്ള ചുമതലകൾ പങ്കുവെക്കുന്നതിനെക്കുറിച്ച് ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം സംസാരിച്ചിട്ടുണ്ട്

imran khan