actor jayaram to join rishab shettys movie kantara chapter 2
സിനിമ പ്രേക്ഷകർക്ക് മുന്നിൽ പുത്തൻ വിസ്മയമായി മാറിയ ചിത്രമാണ് കാന്താര.മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയായിരുന്നു 'കാന്താര'. ഫാന്റസിയിൽ,ഒരു നാടോടിക്കഥയിൽ, തുടങ്ങി കൃത്യവും വ്യക്തവുമായ അടിസ്ഥാനവർഗ രാഷ്ട്രീയമാണ് ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കാന്താര' മുന്നോട്ടുവെച്ചത്. ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയിലും ആകാംശയിലുമാണ് സിനിമാ പ്രേമികളും.ഇപ്പോഴിതാ കാന്താര 2 വുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ സംവിധായകനും നായകനുമായെത്തിയ ഋഷഭ് ഷെട്ടി നിലവിൽ കാന്താര എന്ന സിനിമയുടെ തുടർച്ച ഒരുക്കുന്ന തിരക്കിലാണ്. മലയാളത്തിന്റെ പ്രിയ നടൻ ജയറാമും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശിവരാജ്കുമാറിനൊപ്പമായിരുന്നു കന്നഡയിലെ ജയറാമിന്റെ അരങ്ങേറ്റം. ധനുഷിന്റെ രായൺ, വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ ഭാഗമായ ജയറാം ഇപ്പോൾ തന്റെ രണ്ടാമത്തെ കന്നഡ ചിത്രമായ കാന്താരയിൽ പ്രധാന കഥാപാത്രത്തെയാകും അവതരിപ്പിക്കുക .
കാന്താര സെക്കന്റിലൂടെ ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിക്കാനാണ് അണിയറ ടീം പദ്ധതിയിട്ടിരിക്കുന്നത്. റാമോജി ഫിലിം സിറ്റിയുമായി താരതമ്യപ്പെടുത്താവുന്ന തരത്തിൽ കുന്ദാപുരയിൽ വിപുലമായ സെറ്റ് ഒരുക്കുന്നുണ്ട് . 200×200 അടി വിസ്തീർണ്ണം ,എയർ കണ്ടീഷനിംഗ്, ഡബ്ബിംഗ് സ്റ്റുഡിയോ, എഡിറ്റിംഗ് സ്യൂട്ട് എന്നിങ്ങനെയുള്ള അത്യാധുനിക സൗകര്യങ്ങൾ എല്ലാം അതിൽ ഉണ്ടാകും.എന്തായായലും കാന്താര 2വിനായി ആകാംശയോടെ കാത്തരിരിക്കുകയാണ് പ്രേക്ഷകർ.