കോളേജ് കുമാരന്‍; മകള്‍ക്കൊപ്പമുള്ള നടന്‍ മഹേഷ് ബാബുവിന്റെ ചിത്രം വൈറല്‍

മഹേഷ് ബാബു മകള്‍ സിതാരയ്‌ക്കൊപ്പം നില്‍ക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഒരു ചടങ്ങിനിടെ മകളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന മഹേഷിന്റെ വിഡിയോയാണിത്.  

author-image
Athira Kalarikkal
Updated On
New Update
Mahesh Babu

Mahesh Babu with his daughter Sithara

Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രായം 48ല്‍ എത്തിനില്‍ക്കുമ്പോഴും കാഴ്ചയില്‍ കോളേജ് കുമാരനെന്ന് തോന്നിപ്പിക്കുന്ന നടനാണ് മഹേഷ് ബാബു. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് മഹേഷ് ബാബു. ഇപ്പോഴിതാ മകള്‍ സിതാരയ്‌ക്കൊപ്പം നില്‍ക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഒരു ചടങ്ങിനിടെ മകളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന മഹേഷിന്റെ വിഡിയോയാണിത്.  

വീഡിയോയുടെ കമന്റ് ബോക്‌സില്‍ സന്തൂര്‍ ഡാഡി എന്നും കമന്റ് ഉണ്ട്. അച്ഛനും മകളുമാണെന്ന് പറയില്ലെന്നും സഹോദരനും സഹോദരിയും പോലെയുണ്ടെന്നും ആളുകള്‍ കമന്റ് ചെയ്്തിട്ടുണ്ട്. സിതാരയും സോഷ്യല്‍ മീഡിയയിലെ താരമാണ്. താരങ്ങളോളം തന്നെ ഫോളോവേഴ്‌സുണ്ട് ഈ താരപുത്രിയ്ക്കും. 11 വയസ്സുകാരിയായ സിതാരയ്ക്ക് 1.9 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

 

 

 

daughter viral video Mahesh Babu