actor nandamuri balakrishna pushes actress anjali at an event controversy
തെലുങ്ക് സൂപ്പർ താരവും രാഷ്‌ട്രീയക്കാരനുമായ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ വീണ്ടും വിവാദത്തിലായി. ആരാധകരെ തല്ലിയും സഹപ്രവർത്തകർക്കെതിരെ ദേഷ്യപ്പെട്ടും അസഭ്യം പറഞ്ഞും നിരവധി തവണ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരം ഇത്തവണ ഒരു നടിയെയാണ് അധിക്ഷേപിച്ചത്.
തെന്നിന്ത്യൻ നടി അഞ്ജലിയെയാണ് നടൻ പൊതുവേദിയിൽ തള്ളിമാറ്റിയത്. ഗ്യാങ്സ് ഓഫ് ഗോദാവരിയെന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യാതിഥിയായിരുന്നു ബാലയ്യ. അഞ്ജലിയടക്കം ചിത്രത്തിന്റെ മറ്റു താരങ്ങളും വേദിയിലുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ച് ആങ്കർ സംസാരിക്കുന്നതിനിടെയാണ് നടിയെ പ്രകോപനമൊന്നുമില്ലാതെ ബാലയ്യ തള്ളിമാറ്റിയത്.
ആദ്യമൊന്ന് അന്ധാളിച്ചെങ്കിലും പിന്നീട് അവർ അതൊരു തമാശയായി മാത്രം കണ്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇതിനിടെ ബാലയ്യ വെള്ളക്കുപ്പിയിൽ മദ്യം കൊണ്ടുവന്ന് കുടിച്ചതായുള്ള ചിത്രങ്ങളും പുറത്തുവന്നു. വീഡിയോ സോഷ്യൽ മീഡിയിയൽ പ്രചരിച്ചതോടെ നടന്റെ അഹങ്കാരത്തിനെതിരെ വിമർശനവും ഉയർന്നു.