/kalakaumudi/media/media_files/9qDFqM8CyW3NLWZcPVT6.jpg)
actor rahman
നടന വിസ്മയം മോദൻലാലിന്റെ 64-ാം ജന്മദിനമാണ് ഇന്ന്.സിനിമ-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേരാണ് മോഹൻലാലിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്.ഇപ്പോഴിതാ വ്യത്യസ്തമായ ഒരു പിറന്നാൾ ആശംസയുമായെത്തിയിരിക്കുകയാണ് നടൻ റഹ്മാൻ.
ഉടൻ തന്നെ മോഹൻലാൽ ഒരു മുത്തച്ഛനാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ ആശംസ. പോസ്റ്റ് വൈറലായതോടെ ആരാധകരും എത്തി. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിറന്നാൾ ആശംസ റഹ്മാൻ നേർന്നത് എന്നതാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്.
“ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ടവനേ…എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹം. പ്ലീസ് ഉടൻ ഒരു മുത്തച്ഛനാകണം, ഇതാണ് എന്റെ ഒരേ ഒരു ആഗ്രഹം. എങ്കിൽ മാത്രമെ എനിക്ക് സമ്മർദമില്ലാതെ ഇരിക്കാൻ കഴിയൂ..”- എന്നാണ് മോഹൻലാലിന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചത്.