New Update
നടൻ സിദ്ദിഖിൻറെ മകൻ റാഷിൻ
കൊച്ചി: നടൻ സിദ്ദിഖിൻറെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു.ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നടൻ ഷഹീൻ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിൻറെ വിളിപ്പേര്. കഴിഞ്ഞ നവംബറിൽ റാഷിൻറെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഷഹീൻ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.