സിദ്ദിഖിന്റെ മകൻ റാഷിൻ വിടവാങ്ങി

ഏറെ ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സാപ്പി എന്ന റാഷിൻ. പെട്ടെന്ന് സാപ്പിയുടെ ആരോഗ്യനില മോശം ആവുക ആയിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഏറെ ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സാപ്പി.

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

നടൻ സിദ്ദിഖിൻ്റെ മകൻ സാപ്പി വിടവാങ്ങി. ഏറെ ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സാപ്പി എന്ന റാഷിൻ. പെട്ടെന്ന് സാപ്പിയുടെ ആരോഗ്യനില മോശം ആവുക ആയിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഏറെ ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സാപ്പി. ഒപ്പം തന്നെ ഉപ്പയും ഉണ്ടായിരുന്നു. മകന്റെ പിറന്നാൾ ആഘോഷവിശേഷങ്ങൾ ഒക്കെ കഴിഞ്ഞവർഷം സിദ്ദിഖ് പങ്കുവച്ചെത്തിയിരുന്നു. 

 ഏറെ വിഷമത്തോടെയാണ് സാപ്പിയുടെ വിയോഗവാർത്ത കുടുംബം പുറത്തുവിട്ടത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ സാപ്പിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ടെത്തി. സിദ്ദിഖിന്റെ മറ്റൊരു മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹസമയത്താണ് സാപ്പിയെ സോഷ്യൽ മീഡിയയിലെ പലരും അടുത്തറിയുന്നത്. 

കുടുംബത്തിന്റെ വിശേഷങ്ങൾ അധികമൊന്നും സിദ്ദിഖ് പറയാറില്ല. അതുകൊണ്ടുതന്നെ മകനെക്കുറിച്ചും അധികം എവിടെയും സംസാരിച്ചിട്ടുമില്ല. നടൻ കൂടി ആയ ഷഹീൻ ആണ് സാപ്പിയുടെ കഴിഞ്ഞവർഷത്തെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടെത്തിയത്.

ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിക്ക് പിറന്നാൾ ആശംസകൾ എന്ന ക്യാപ്ഷനോടെയാണ് ഷഹീൻ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തത്. ഷഹീന്റെ ഭാര്യ ഡോ.അമൃത, സിദ്ദീഖിന്റെ ഭാര്യ സീന, മകൾ ഫർഹീൻ എന്നിവരേയും വീഡിയോയിൽ ആദ്യമായി സോഷ്യൽ മീഡിയ കണ്ടു. ഷഹീൻ പ്രായം കൊണ്ട് സാപ്പിക്ക് ഇളയത് ആണെങ്കിലും ചേട്ടനെ ഹൃദയയതോടെ ചേർത്ത് നിർത്തികൊണ്ടുള്ള ചിത്രങ്ങൾ മിക്കപ്പോഴും ഷഹീൻ പങ്കിടാറുണ്ട്.

actor siddique