'അഭിനയ ലോകത്ത് പത്ത് വർഷം'; കിയാര അദ്വാനിക്ക് ആശംസകളുമായി ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്ര

കഠിനാധ്വാനത്തിന്റെയും സ്നേഹത്തിന്റെയും പത്ത് വർഷത്തിന് ആശംസകളെന്നും ഇനിയും തിളങ്ങണമെന്നും സിദ്ധാർത്ഥ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

author-image
Greeshma Rakesh
Updated On
New Update
bollywood

actor sidharth malhotra celebrates 10 years of wife kiara advani in bollywood

Listen to this article
0.75x 1x 1.5x
00:00 / 00:00

അഭിനയ ജീവിതത്തിന്റെ പത്ത് വർഷം ആഘോഷിച്ച് ബോളിവുഡ് താരം കിയാര അദ്വാനി. ഭർത്താവും നടനുമായ സിദ്ധാർത്ഥ് മൽഹോത്രയോടൊപ്പമാണ് കിയാര ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.കഠിനാധ്വാനത്തിന്റെയും സ്നേഹത്തിന്റെയും പത്ത് വർഷത്തിന് ആശംസകളെന്നും ഇനിയും തിളങ്ങണമെന്നും സിദ്ധാർത്ഥ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. കിയാരയ്‌ക്കൊപ്പമുള്ള ഒരു പഴയ മാ​ഗീസീനിന്റെ കവർ ചിത്രവും സിദ്ധാർത്ഥ് പങ്കുവച്ചു.

ബോളിവുഡ് സിനിമാ ലോകത്തെ ആരാധകരുടെ പ്രിയ പ്രണയ ജോഡികളാണ് സിദ്ധാർത്ഥ്- കിയാര ദമ്പതികൾ. ഇരുവരുടെ പ്രണയവും വിവാഹ ആഘോഷങ്ങളുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കുള്ള സിനിമാ ജീവിതത്തിനിടിയിലും തങ്ങളുടെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാൻ താരങ്ങൾ സമയം കണ്ടെത്താറുണ്ട്.ഷേർഷാ എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് 2023 ഫെബ്രുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം.

 

Sidharth malhothra kiyara adwani Bollywood News