/kalakaumudi/media/media_files/BGgrWrrDWbkbEESD3JF6.jpg)
actor sunil as auto billa in mammoottys turbo character poster out
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമാണ് 'ടർബോ'.'ടർബോ' ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.ഇപ്പോഴിതാ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ.
തെന്നിന്ത്യൻ സിനിമകളിൽ ചിരിപ്പൂരം തീർത്ത നടൻ സുനിൽ ടർബോയുടെ ഭാഗമാവുകയാണ്. ഓട്ടോ ബില്ല എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. കോട്ടും സ്യൂട്ടുമിട്ട് കലിപ്പ് മോഡിൽ നിൽക്കുന്ന സുനിലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.ഇതോടെ താരം കോമഡി കഥാപാത്രമായാണോ വില്ലൻ കഥാപാത്രമായാണോ ചിത്രത്തിലെത്തുന്നതെന്ന സംശയത്തിലാണ് പ്രേക്ഷകരും.
മാസ് എന്റർടെയ്നർ എന്നതിനപ്പുറം ഫാമിലി പാക്ഡ് ഫൺ എന്റർടെയ്നർ കൂടിയായിരിക്കും ചിത്രമെന്ന് മമ്മൂട്ടിയും ഉറപ്പ് നൽകുന്നുണ്ട്. ചിത്രത്തിൽ രാജ് ബി ഷെട്ടിയുടെ വില്ലൻ കഥാപാത്രമാണ് മറ്റൊരു ഹൈലൈറ്റ്. വെട്രിവേൽ ഷൺമുഖ സുന്ദരം എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.റെക്കോർഡ് വിൽപ്പനയാണ് ടർബോയ്ക്ക് നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി കഴിഞ്ഞു. കേരളത്തിൽ തിയേറ്റർ ചാർട്ടിങ് നടക്കുന്നു. 300ലധികം തിയേറ്ററുകളിൽ കേരളത്തിൽ ടർബോ എത്തും.
രണ്ട് മണിക്കൂർ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ട്രെയ്‌ലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.മെയ് 23-നാണ് ടർബോ തിയേറ്ററുകളിലെത്തുക.