പ്രേക്ഷകരെ അമ്പരപ്പിക്കാൻ സൂര്യ; 'കങ്കുവ'യുടെ റിലീസ് തിയതി പുറത്ത്

ഇതോട് അനുബന്ധിച്ച് കങ്കുവയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. യുദ്ധത്തിൽ എതിരാളികളെ എതിർത്ത് തോൽപ്പിച്ച് അവർക്ക് മുകളിൽ അജയ്യനായി നിൽക്കുന്ന സൂര്യയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാം. 

author-image
Greeshma Rakesh
New Update
kanguva movie

actor suriya new movie kanguva in theaters from october 10

Listen to this article
0.75x 1x 1.5x
00:00 / 00:00

ആരാധകർ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം കങ്കുവയുടെ റിലീസ് തിയതി പുറത്ത്. ചിത്രം ഒക്ടോബർ 10ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.ഇതോട് അനുബന്ധിച്ച് കങ്കുവയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. യുദ്ധത്തിൽ എതിരാളികളെ എതിർത്ത് തോൽപ്പിച്ച് അവർക്ക് മുകളിൽ അജയ്യനായി നിൽക്കുന്ന സൂര്യയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാം. 

സൂര്യയെ നായകനാക്കി സിരുത്തൈ ശിവയാണ് കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത്.പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നീ ബാനറുകളിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

വെട്രി പളനിസാമിയാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, ആക്ഷൻ സുപ്രീം സുന്ദർ, സംഭാഷണം മദർ കാർക്കി, രചന ആദി നാരായണ, വരികൾ വിവേക- മദൻ കാർക്കി.അനിമൽ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം ബോബി ഡിയോൾ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കങ്കുവ.

കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 10,000 ആൾക്കാർ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോർട്ടുകൾ. പ്രമേയത്തോട് നീതിപുലർത്തുന്ന നിരവധി ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകും എന്നും റിപ്പോർട്ടുണ്ട്. 

ജനുവരി 27ന് അദ്ദേഹത്തിൻറെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ക്യാരക്ടർ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടത്. "കരുണയില്ലാത്തവൻ. ശക്തൻ. അവിസ്മരണീയം" എന്ന കുറിപ്പോടെ ആയിരുന്നു അന്ന് ബോബി ഡിയോൾ പോസ്റ്റർ പങ്കിട്ടത്. സൂര്യ, ബോബി ഡിയോൾ എന്നിവരെ കൂടാതെ ദിഷ പടാനിയും കങ്കുവയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

 

kanguva movie news suriya