actor varun dhawan all praise for fahadh faasils aavesham movie
ഈ വർഷം തിയേറ്ററിലും ഒ.ടി.ടിയിലും തരംഗം സൃഷ്ടിച്ച ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനംചെയ്ത ആവേശം.ആഗോള തലത്തിൽ നൂറുകോടിയിലേറെയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് വരുൺ ധവാൻ ആവേശം സിനിമയേയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.ആവേശത്തിലെ ഒരു ഗാനരംഗത്തിന്റെ സ്ക്രീൻഷോട്ടാണ് താരം പോസ്റ്റ് ചെയ്തത്. രംഗണ്ണൻ എപ്പോഴും തന്റെ വാക്കുപാലിക്കും എന്നും , ഈ സിനിമ എല്ലാ സിനിമാ പ്രേമികളും തീർച്ചയായും ഇഷ്ടപ്പെടുമെന്നും വരുൺ ഇൻസ്റ്റാഗ്രാം സ്റ്റേറിയിൽ കുറിച്ചു.
നേരത്തേ നയൻ താര, സാമന്ത എന്നിവരടക്കം ആവേശത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.ഈ വർഷത്തെ വിഷു റിലീസായാണ് ആവേശം തിയേറ്ററുകളിലെത്തിയത്.അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചത്.
അതേസമയം കലീസ് സംവിധാനംചെയ്യുന്ന ബേബി ജോൺ ആണ് വരുൺ ധവാന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴ് സൂപ്പർഹിറ്റ് ചിത്രം തെരിയുടെ റീമേക്ക് ആണ് ബേബി ജോൺ. കീർത്തി സുരേഷ്, വാമിഖ ഗബ്ബി, ജാക്കി ഷ്റോഫ്, സാനിയ മൽഹോത്ര എന്നിവരാണ് മറ്റുവേഷങ്ങളിൽ. രാജ്-ഡി.കെ ടീം ഒരുക്കുന്ന സിറ്റഡെൽ ഹിന്ദി റീമേക്കിലൂടെ ഒ.ടി.ടിയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വരുൺ ധവാൻ.