50-ാം ജന്മദിന നിറവിൽ ദളപതി വിജയ്; ആരാധകർക്കായി ​'ഗോട്ട്' വിഡിയോ...

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ ഗതിയിൽ ആരാധകർ ചേർന്നൊരുക്കാറുള്ള ഗംഭീര പിറന്നാൾ ആഘോഷം ഇക്കുറി വേണ്ടെന്നു വച്ചിരിക്കുകയാണ് ദളപതി വിജയ്.

author-image
Greeshma Rakesh
Updated On
New Update
actor vijay.

thalapathy vijay

Listen to this article
0.75x 1x 1.5x
00:00 / 00:00

50–ാം ജന്മദിന നിറവിലാണ് ദളപതി വിജയ്.എന്നാൽ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ ഗതിയിൽ ആരാധകർ ചേർന്നൊരുക്കാറുള്ള ഗംഭീര പിറന്നാൾ ആഘോഷം ഇക്കുറി വേണ്ടെന്നു വച്ചിരിക്കുകയാണ് ദളപതി വിജയ്.കഴിഞ്ഞ ദിവസം അദ്ദേഹം വിഷമദ്യ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ 40-ലധികം പേർ വിഷമദ്യം കഴിച്ച് മരിച്ചിരുന്നു.

ഈ ദൗർഭാഗ്യകരമായ സംഭവം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കള്ളക്കുറിച്ചി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനും ദുരന്തസമയത്ത് ആഘോഷങ്ങൾ ഒഴിവാക്കുന്നതിനുമായി വിജയ് തിയേറ്ററുകൾക്ക് പുറത്തുള്ള ജന്മദിനാഘോഷങ്ങൾ നിർത്തിവെക്കുകയും കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാൻ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്​റ്റ് ഓഫ് ഓൾ ടൈം ആണ് ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പാർട്ടി രൂപീകരിച്ച് രാഷ്​ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന വിജയ്​യുടെ അവസാനചിത്രങ്ങളിലൊന്നായിരിക്കും ഗോട്ട്. താരത്തിൻറെ പിറന്നാളിനോട് അനുബന്ധിച്ച് ഗോട്ടിൻറെ പുതിയ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.

ജൂൺ 22ന് രാത്രി 12 മണിക്കാണ് വിഡിയോ റിലീസ് ചെയ്​തത്. 50 സെക്കൻറ് മാത്രം ദൈർഘ്യമുള്ള ത്രില്ലിങ് ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഇരട്ട ഗെറ്റപ്പിലാണ് വിജയ് വിഡിയോയിൽ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഗോട്ട് വിഡിയോയിൽ വിജയ് ഇരട്ട വേഷത്തിൽ എത്തുന്നത്. പുതിയ വിഡിയോ പുറത്ത് വന്നതോടെ ഒരു ഹോളിവുഡ് ലെവൽ പടം തന്നെ പ്രതീക്ഷിക്കാം എന്നാണ് ആരാധകർ പറയുന്നത്. 

goat movie birthday thalapathy vijay