'വളരെ പ്രധാനപ്പെട്ട ഒരാൾ വിവാഹത്തിനായി' : 10 വർഷത്തിന് ശേഷം മെഹന്ദി ഇട്ട് അഹാന

വിവാഹവുമായി ബന്ധപ്പെട്ട ഓരോ ആഘോഷങ്ങളുടെയും വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. അഹാനയും ഇഷാനിയും ചേർന്ന് ഒരുക്കിയ ബ്രെഡൽ ഷവർ പാർട്ടി കഴിഞ്ഞ ആഴ്ചയായിരുന്നു.

author-image
Vishnupriya
New Update
ahaana
Listen to this article
0.75x 1x 1.5x
00:00 / 00:00

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ തകൃതിയായി തുടങ്ങി കഴിഞ്ഞു. വീട്ടിലെ എല്ലാവരും കല്യാണം പ്രമാണിച്ച് മെഹന്ദി ഇട്ടിരിക്കുകയാണ്. താൻ 10 വർഷങ്ങൾക്ക് ശേഷമാണ് കൈയിൽ മെഹന്തി ഇടുന്നത് എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

‘10 വർഷത്തിന് ശേഷം ഞാൻ കൈകളിൽ മെഹന്ദി ഇട്ടു. വളരെ പ്രധാനപ്പെട്ട ഒരാളുടെ വിവാഹത്തിനായി’ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയും മെഹന്ദി ഇട്ട ചിത്രങ്ങളും വിഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട ഓരോ ആഘോഷങ്ങളുടെയും വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. അഹാനയും ഇഷാനിയും ചേർന്ന് ഒരുക്കിയ ബ്രെഡൽ ഷവർ പാർട്ടി കഴിഞ്ഞ ആഴ്ചയായിരുന്നു. ഈ ആഴ്ച ആയിരിക്കും ദിയയുടെ വിവാഹം. വിവാഹം സെപ്റ്റംബർ ആദ്യ വാരം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹ ദിവസം എന്നാണെന്ന് ഇതുവരെയും താര കുടുംബത്തിലെ ആരും പുറത്ത് വിട്ടിട്ടില്ല.

ahaana krishna wedding diya krishna