ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ നിന്നും, ഐശ്വര്യ ഭാസ്കർ
ബട്ടർഫ്ളൈസ്, നരസിംഹം, സത്യമേവ ജയതേ, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് ഐശ്വര്യ ഭാസ്കർ. മുൻകാല നടി ലക്ഷ്മിയുടെ മകളാണ്. 
കഴിഞ്ഞ ദിവസം ഐശ്വര്യ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ​ദിവസമായിരുന്നു താരത്തിന്റെ 53 ാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് താരം ഒരു വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇതിൽ മലയാളി പ്രേക്ഷകരുടെ നരസിംഹം റഫറൻസ് കമന്റുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
'ആരാടാ ഇന്ദുചൂഡന്റെ പെണ്ണിനെ അടിച്ചേ?'
'ഞാൻ അപ്പോഴേ പറഞ്ഞതാ ഇന്ദുചൂഡനെ കെട്ടല്ലെ എന്ന്...... കാല് മടക്കി തൊഴിച്ചു'
'ഒരു കാലത്ത് ഇന്ദുചൂഡനെ കറക്കിയ പെണ്ണാണ്ണ്' എന്നിങ്ങനെ പോവുന്നു കമന്റുകൾ.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്ന അമ്മ  ലക്ഷ്മിയുടെ വഴിയെ ആണ് ഐശ്വര്യയും അഭിനയരംഗത്ത് എത്തുന്നത്. ഒളിയമ്പുകൾ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. ജാക്ക്പോട്ട്, ബട്ടർഫ്ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാർജ ടു ഷാർജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയൽ രംഗത്തും ഐശ്വര്യ സജീവമാണ്. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
