ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വേർപിരിയുന്നു; ഡൈവോഴ്സ് ഫയൽ ചെയ്തതായി റിപ്പോർട്ട്

പോപ്പ് ഗായികയും അഭിനേത്രിയുമായ ലോപ്പസിൻ്റെ (55) നാല് ഒസ്കാർ അവർഡുകൾ നേടിയ ചലച്ചിത്രതാരവും സംവിധായകനുമായ അഫ്‌ലെക്കിൻ്റെയും (52) രണ്ടാമത്തെ വിവാഹവുമായിരുന്നു ഇത്.

author-image
Greeshma Rakesh
New Update
actress and singer jennifer lopez officially files for divorce from ben affleck after two years of marriage

jennifer lopez officially files for divorce from ben affleck after two years of marriage

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോസ് ഏഞ്ചൽസ്: ജെന്നിഫർ ലോപ്പസ് ബെൻ അഫ്ലെക്കിൽ നിന്ന് വിവാഹമോചനം ഫയൽ ചെയ്തതായി റിപ്പോർട്ട്. "ബെന്നിഫർ" എന്ന് വിളിപ്പേരുള്ള ഈ ജോഡി 2002ൽ  വിവാഹത്തോളം എത്തിയ ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട്  രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവരുടെ ബന്ധം ഔദ്യോഗികമാക്കിയത്. എന്നാൽ ചൊവ്വാഴ്ച ജെന്നിഫർ ലോപ്പസ്  ലോസ് ഏഞ്ചൽസ് കോടതിയിൽ വിവാഹമോചന പത്രിക സമർപ്പിച്ചതായി ഹോളിവുഡ് മാധ്യമം വെറൈറ്റിയും സെലിബ്രിറ്റി ഗോസിപ്പ് വെബ്‌സൈറ്റായ ടിഎംസെഡും റിപ്പോർട്ട് ചെയ്തു.

എന്നാൽ സംഭവത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ജെന്നിഫർ ലോപ്പസിൻ്റെ ഒരു പ്രതിനിധി വിസമ്മതിച്ചു.ബെൻ അഫ്ലെക്കിൻറെ പ്രതിനിധിയും വാർത്തയോട് പ്രതികരിച്ചില്ലെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.  

പോപ്പ് ഗായികയും അഭിനേത്രിയുമായ ലോപ്പസിൻ്റെ (55) നാല് ഒസ്കാർ അവർഡുകൾ നേടിയ ചലച്ചിത്രതാരവും സംവിധായകനുമായ അഫ്‌ലെക്കിൻ്റെയും (52) രണ്ടാമത്തെ വിവാഹവുമായിരുന്നു ഇത്. 2002-ൽ ഗിഗ്ലി എന്ന ചലച്ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഡേറ്റിംഗ് ആരംഭിക്കുകയും വിവാഹനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ 2003-ൽ ഇരുവരും നിശ്ചയിച്ച വിവാഹം മാറ്റിവച്ചതായി അറിയിച്ചു.  2004-ൻ്റെ തുടക്കത്തിൽ തങ്ങളുടെ ബന്ധം അവസാനിച്ചതായി ഇവർ പ്രഖ്യാപിക്കുകയും ചെയ്തു. 2021-ൽ "ബെന്നിഫർ" അവർ ഒരുമിച്ചുള്ള ഫോട്ടോകൾ വീണ്ടും പ്രചരിക്കാൻ തുടങ്ങിയപ്പോൾ ഇൻ്റർനെറ്റ് വീണ്ടും സജീവമാക്കി. ഇത് മനോഹരമായ ഒരു പ്രണയകഥയാണ്, ഞങ്ങൾക്ക് രണ്ടാമത്തെ അവസരം ലഭിച്ചു ലോപ്പസ് ആ സമയത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും 2022 ഏപ്രിലിൽ തങ്ങളുടെ വിവാഹനിശ്ചയം നടത്തി. ജൂലൈയിൽ ഇവർ വിവാഹിതരായി. തെക്കുകിഴക്കൻ യുഎസിലെ ജോർജിയയിലെ ജെന്നിഫറിൻറെ 87 ഏക്കർ  എസ്റ്റേറ്റിൽ നടന്ന ആഡംബര ചടങ്ങിലായിരുന്നു വിവാഹം അന്ന് മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകളിൽ പ്രമുഖ ഹോളിവുഡ് തരങ്ങൾ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വർഷം ലോസ് ഏഞ്ചൽസിൽ ഇരുവരും ചേർന്ന് 60 മില്യൺ ഡോളറിൻ്റെ വീട് വാങ്ങിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വർഷമാദ്യം വിനോദ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും "ബെന്നിഫർ" ദാമ്പത്യ പ്രശ്‌നങ്ങൾ സംബന്ധിച്ച് വാർത്തകൾ വന്നു. കഴിഞ്ഞ മാസം ലോപ്പസ് തൻ്റെ 55-ാം ജന്മദിനം ഭർത്താവില്ലാതെ ആഘോഷിച്ചതും ശ്രദ്ധേയമായി.അടുത്തിടെ  ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും പിരിഞ്ഞ് താമസമാണെന്നും ഇവരുടെ വീട് വിറ്റെന്നും വാർത്ത വന്നു.താര ദമ്പതികളുടെ വ്യത്യസ്ത സമീപനങ്ങൾ കാരണം ബന്ധങ്ങൾ വഷളാക്കാൻ ഇടയക്കിയതായി പീപ്പിൾ മാഗസിൻ പറഞ്ഞു. വിവാഹമോചന പേപ്പറുകൾ ഫയൽ ചെയ്ത തീയതി 2024 ഏപ്രിൽ 26 ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 





hollywood Ben Affleck divorce Jennifer Lopez