'ഒരു സിംഗിൾ മദറാണ്'; ഭർത്താവുമായി വേർപിരിഞ്ഞത് സ്ഥിരീകരിച്ച് നടി ഭാമ

2020ലാണ് ഭാമയും അരുണും തമ്മിൽ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. 

author-image
Greeshma Rakesh
Updated On
New Update
bhama

actress bhama opens up separation from husband

Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാളം സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഭാമ. ശാലീന സുന്ദരിയായി സിനിമയിലേക്ക് എത്തിയ നടി നിരവധി നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയയായി മാറുകയായിരുന്നു. ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്.

ഇപ്പോഴിതാ ഭർത്താവുമായി വേർപിരിഞ്ഞെന്ന് സ്ഥിരീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി ഭാമ. താൻ സിംഗിൾ മദറാണ് എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം വ്യക്തമാക്കിയത്. 2020ലാണ് ഭാമയും അരുണും തമ്മിൽ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. 

ആദ്യകാലത്ത് മകളുടെയും ഭർത്താവിനൊപ്പവും ഉള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നെങ്കിലും അടുത്തിടെ അത്തരം ചിത്രങ്ങൾ ഭാമ പങ്കുവച്ചിരുന്നില്ല. ഭർത്താവിന്റെ ചിത്രങ്ങൾ ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുൺ എന്ന പേരും നടി മാറ്റിയിരുന്നു.ഇതോടെ ഇവർ പിരിഞ്ഞു എന്ന വാർത്തകൾ വന്നെങ്കിലും നടി അതിനോട് പ്രതികരിച്ചിരുന്നില്ല. 

”ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക മാർഗ്ഗം, ഞാനും എൻറെ മകളും” എന്നാണ് ഭാമ കുട്ടിക്കൊപ്പമുള്ള പോസ്റ്റിൽ പറയുന്നത്. 

 ഭാമ ഔദ്യോഗികമായി ഭർത്താവുമായി പിരിഞ്ഞോ എന്നത് പോസ്റ്റിൽ വ്യക്തമാക്കുന്നത്. 2017ൽ രംഗ എന്ന കന്നട ചിത്രത്തിലാണ് ഭാമ അവസാനമായി അഭിനയിച്ചത്. 2007 ൽ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് വന്നത്. പിന്നീട് തമിഴ് കന്നട ചിത്രങ്ങളിൽ എല്ലാം ഭാമ സാന്നിധ്യമായിട്ടുണ്ട്. 

 

 

Malayalam Movie News Bhama