/kalakaumudi/media/media_files/mG18tkIdPA6LQ3DbZmRi.jpg)
ലോഹിദാസ് ചിത്രം നിവേദ്യത്തിലൂടെ സിനിമയില്‍ എത്തി, മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിനു പുറമെ അന്യഭാഷാ സിനിമകളിലും ഭാമ അഭിനയിച്ചു. വിവാഹ ശേഷം ഭാമ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
വിവാഹവുമായി ബന്ധപ്പെട്ട ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറവായിരുന്നു. വിവാഹത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഭാമയുടെ പോസ്റ്റ്.
വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം...' ഇങ്ങനെയാണ് ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഭാമയുടെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. താരം വിവാഹ മോചിതയാണെന്നും പ്രചരിക്കുന്നുണ്ട്. നേരത്തെ മകള്‍ ഗൗരിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് താനൊരു സിംഗിള്‍ മദറാണെന്നു ഭാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും.' മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ അന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ചതിങ്ങനെയാണ്.
ഇതോടെയാണ് ഭാമയും ഭര്‍ത്താവ് അരുണും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ ശക്തമായത്. ഭാമ തന്റെ പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് ഒഴിവാക്കിയതും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയതും അഭ്യൂഹങ്ങളുടെ ശക്തി കൂട്ടി. എന്നാല്‍ ഭാമയോ അരുണോ ഇതിനെകുറിച്ച് പ്രതികരിച്ചില്ല.
2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരായത്. വിവാഹത്തോടെ ഭാമ സിനിമ മേഖലയില്‍ നിന്നും മാറി. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഭാമ പങ്കുവയ്ക്കാറുണ്ടായിരുന്നു.
വിവാഹവുമായ ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയായതോടെ വിശദീകരണവുമായി താരം രംഗത്ത് വന്നു.
ഞാന്‍ ഇട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ലെന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ചാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം അതുമൂലം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടില്‍ കഴിയേണ്ടി വരിക.
കുഞ്ഞുങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ഉദ്ദേശിച്ചത്. അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുത് എന്നാണ്. വിവാഹത്തിന് ശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ലെന്നും ഭാമ വ്യക്തമാക്കി.