കൊച്ചി: മലയാള സിനിമാ താരങ്ങള്‍ക്കെതിരേ ഉയരുന്ന ലൈംഗികാതിക്ര ആരോപണങ്ങള്‍ക്കിടെ പ്രതികരണവുമായി നടി ഭാവന. ചെഗുവേരയുടെ വാക്കുകള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഭാവനയുടെ പ്രതികരണം. ലോകത്തെവിടെയും ആര്‍ക്കെതിരെയുമുള്ള അനീതി തിരിച്ചറിയാന്‍ കഴിവുണ്ടാവണമെന്ന് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചെഗുവേരയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയില്‍ വിവാദം കനക്കുന്നതിനിടയിലാണ് താരത്തിന്റെ പരാമര്‍ശം.
സിനിമാ മേഖലയില്‍ ആരോപണങ്ങള്‍ തുടരുന്നതിനിടെ ഫേസ്ബുക്കില്‍ കുറിപ്പുമായി നടി മഞ്ജു വാര്യറും രംഗത്തെത്തി. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നതോടെ താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും താരം നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. അതേസമയം ബംഗാള്‍ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു.