‘ഹാർദിക്കിനെ ഇഷ്ടമാണ് ’; താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഇഷിത രാജ്

ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇഷിതയുടെ തുറന്നുപറച്ചിൽ. ‘പ്യാർ കാ പഞ്ച്നാമ’ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഇഷിത പ്രശസ്തയാകുന്നത്.

author-image
Greeshma Rakesh
Updated On
New Update
actress ishita raj says she love hardik pandya

hardik pandya , ishita raj

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയോടുള്ള ആരാധന തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഇഷിത രാജ്.ഹാർദിക് മികച്ച ക്രിക്കറ്റ് ഓൾ റൗണ്ടറാണെന്നും അദ്ദേഹത്തെ തനിക്ക് ഇഷ്ടമാണെന്നും നടി പറഞ്ഞു.ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇഷിതയുടെ തുറന്നുപറച്ചിൽ. ‘പ്യാർ കാ പഞ്ച്നാമ’ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഇഷിത പ്രശസ്തയാകുന്നത്.

‘എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. എൻറെ ഫേവറൈറ്റ് ക്രിക്കറ്റർമാരിൽ ഒരാളാണ്. ഇന്ത്യക്ക് മധ്യനിരയിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് ഹാർദിക്കാണ്. ഹാർദിക് അവിടെയുള്ളത് വലിയ പ്രതീക്ഷ‍യാണ്. ഹാർദിക് പന്തെറിഞ്ഞ് ഔട്ടാക്കും, ബാറ്റുകൊണ്ട് അടിച്ചുപറത്തും’-എന്നാണ് ഇഷിതയുടെ വാക്കുകൾ.

കഴിഞ്ഞ ജൂലൈയിലാണ് ഹാർദിക്കും നടാഷ സ്റ്റാൻകോവിച്ചും തമ്മിൽ വിവാഹ ബന്ധം വേർപിരിഞ്ഞത്. ബ്രിട്ടീഷ് ഗായിക ജാസ്മിൻ വാലിയയുമായി ഹാർദിക് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളും ശക്തമാണ്. ഗ്രീസിൽ അവധിക്കാല ആഘോഷങ്ങൾക്കിടയിലെ ഹാർദിക്കിൻറെ ചില ചിത്രങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.

ഈസമയത്ത് ഗ്രീസിൽനിന്നുള്ള ജാസ്മിൻറെ ചിത്രവും അന്ന് പുറത്തുവന്നിരുന്നു. നിലവിൽ നടാഷ മകനോടൊപ്പം സെർബിയയിലാണ്.2020ലാണ് ഹാർദികും നടാഷയും വിവാഹിതരാകുന്നത്. അതേ വർഷം തന്നെയാണ് മകൻ അഗസ്ത്യ ജനിക്കുന്നതും. നടാഷ ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈയിലായിരുന്നു പാണ്ഡ്യയും നടാഷയും താമസിച്ചിരുന്നത്.





ishita raj cricket hardhik pandya