തമിഴ് സിനിമാ മേഖലയിലും ലൈംഗികാതിക്രമങ്ങൾ, ദുരനുഭവം പറഞ്ഞപ്പോൾ സിനിമയിൽ നിന്നും ഒഴിവാക്കി: നടി കുട്ടി പത്മിനി

തമിഴ് മേഖലയിലെ നിരോധനത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. പരാതി നൽകിയാൽ മേഖലയിൽ നിന്ന് നിരോധനം നേരിടേണ്ടിവരുമെന്നും കുട്ടിപത്മിനി പറഞ്ഞു.

author-image
Greeshma Rakesh
New Update
actress kutti padmini about sexual harassment in tamil film industry

actress kutti padmini about sexual harassment in tamil film industry

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ ചർച്ചയാകുന്നതിനിടെ തമിഴ് ചലച്ചിത്രമേഖലയിലും സമാന സംഭവങ്ങളുണ്ടെന്ന വെളിപ്പെടുത്തലുമായി തമിഴ് നടി കുട്ടി പത്മിനി. ലൈംഗികാരോപണത്തെ തുടർന്ന് പല നടിമാർക്കും ആത്മഹത്യ ചെയ്യേണ്ടിവരെ വന്നിട്ടുണ്ടെന്ന് നടി കുട്ടി പത്മിനിപറഞ്ഞു.

ലൈംഗികാരോപണത്തിന് പിന്നാലെ ഗായിക ചിന്മയിക്കും നടി ശ്രീ റെഡ്ഢിക്കുമെതിരെ തമിഴ് മേഖലയിലെ നിരോധനത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. പരാതി നൽകിയാൽ മേഖലയിൽ നിന്ന് നിരോധനം നേരിടേണ്ടിവരുമെന്നും കുട്ടിപത്മിനി പറഞ്ഞു.ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു  സീരിയൽ നിർമാതാവ് കൂടിയായ കുട്ടി പത്മിനിയുടെ വെളിപ്പെടുത്തൽ.

” സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ലൈംഗികാതിക്രമങ്ങൾ നേരിട്ടാലും സ്ത്രീകൾ അത് പുറത്തു പറയാൻ ധൈര്യപ്പെടുന്നില്ല. അതിക്രമം നടന്നുവെന്ന് തെളിയിക്കാൻ അവർക്കാകില്ലെന്ന കാരണത്താലും സ്ത്രീകൾ ഇത്തരം സംഭവങ്ങൾ മറിച്ചു വയ്‌ക്കുന്നു. സിനിമാ മേഖലയിൽ നിന്നും ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഞാനും നേരിട്ടുണ്ട്.”- കുട്ടി പത്മിനി പറഞ്ഞു.

ചെറുപ്പത്തിൽ തന്നെയും പീഡിപ്പിക്കാൻ സിനിമാ മേഖലയിലെ ചില ആളുകൾ ശ്രമിച്ചതായി അവർ പറഞ്ഞു. തനിക്ക് നേരിട്ട ദുരനുഭവം ബോളിവുഡ് സിനിമാ മേഖലയിൽ ഉന്നയിച്ചപ്പോൾ സിനിമയിൽ നിന്നും ഒഴിവാക്കിയതായും അവർ ആരോപിച്ചു. അക്രമങ്ങൾക്ക് നേരെ ശബ്ദമുയർത്തുന്നവർക്ക് തടയിടാൻ എതിരാളികൾ ശ്രമിക്കും. ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് ഗായിക ചിന്മയ്‌ക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതെന്നും നടി ആരോപിച്ചു.

അവസരങ്ങൾക്കും പണം സമ്പാദിക്കുന്നതിനായും ഇത്തരം ലൈംഗികാതിക്രമങ്ങൾ സഹിക്കുന്ന സ്ത്രീകളുമുണ്ട്. അവർ കരിയർ മെച്ചപ്പെടുത്തുന്നതിനായി എല്ലാം സഹിച്ചു നിൽക്കുകയാണെന്നും കുട്ടി പത്മിനി ആരോപിച്ചു.

 

kutti padmini tamil cinema hema committee report sexual harassment malayalam cinema