നടി മഞ്ജുപിള്ളയും ഭർത്താവ് ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു.
ഇരുവരും വിവാഹമോചിതരായ വിവരം സുജിത് തന്നെയാണ് പങ്കുവച്ചത്. സൈന പ്ലേ എന്ന യൂട്യൂബ്
ചാനലിനു നൽകിയ അഭിമുഖത്തിലാണ് സുജിത് ഇക്കാര്യം പറഞ്ഞത്.2020 മുതൽ മഞ്ജുവുമായി താൻ അകന്നു കഴിയുകയാണെന്നും അടുത്തിടെ ഡിവോഴ്സ് നടപടികൾ പൂർത്തിയായെന്നും സുജിത്ത് വ്യക്തമാക്കി.
‘‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങൾ ഡിവോഴ്സ് ആയി. ഇപ്പോൾ
മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് എനിക്ക് താൽപര്യം. ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും
നിലനിൽക്കുന്നുണ്ട്" എന്നായിരുന്നു സുജിത്തിൻറെ വാക്കുകൾ .
മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ
ഞങ്ങൾ ഇപ്പോഴും ചർച്ച ചെയ്യാറുണ്ട്.’’ സുജിത് കൂട്ടിച്ചേർത്തു
2000ലായിരുന്നു മഞ്ജുവിൻറെയും സുജിത് വാസുദേവിൻറെയും വിവാഹം. ദയ എന്നൊരു മകളും
ഇവർക്കുണ്ട്. മഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സീരിയൽ താരം മുകുന്ദൻ മേനോൻ ആയിരുന്നു നടിയുടെ ആദ്യ പങ്കാളി.