'സ്വാഗി'ലൂടെ വീണ്ടും മീരാ ജാസ്‍മിൻ തെലുങ്കിലേയ്ക്ക്; ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ വിഷ്‍ണുവാണ് നായകൻ.സംവിധാനം നിർവഹിക്കുന്നത് ഹസിത് ആണ്. ഋതു വർമ ആണ് ചിത്രത്തിലെ നായിക.സംഗീതം നിർവഹിക്കുന്നത് വിവേക് സാഗറാണ്. മീരാ ജാസ്‍മിന് മികച്ച ഒരു കഥാപാത്രമാണ് എന്നാണ് സൂചന. ഇതുവരെ റീലീസ് പ്രഖ്യാപിച്ചിട്ടില്ല.

author-image
Greeshma Rakesh
Updated On
New Update
meera jasmine.

meera jasmine telugu movie swag first look

Listen to this article
0.75x 1x 1.5x
00:00 / 00:00

മീരാ ജാസ്‍മിൻ വീണ്ടും തെലുങ്ക് സിനിമയിൽ  ഒരു മികച്ച വേഷത്തിൽ എത്തുന്നു. സ്വാഗ് എന്ന ചിത്രത്തിലാണ് താരം വേഷമിടുന്നത്. ശ്രീ വിഷ്‍ണുവാണ് നായകൻ.സംവിധാനം നിർവഹിക്കുന്നത് ഹസിത് ആണ്. ഋതു വർമ ആണ് ചിത്രത്തിലെ നായിക.സംഗീതം നിർവഹിക്കുന്നത് വിവേക് സാഗറാണ്. മീരാ ജാസ്‍മിന് മികച്ച ഒരു കഥാപാത്രമാണ് എന്നാണ് സൂചന. ഇതുവരെ റീലീസ് പ്രഖ്യാപിച്ചിട്ടില്ല.

മീരാ ജാസ്‍മിൻ നായികയായി മലയാളത്തിലെത്തിയ ചിത്രം ക്യൂൻ എലിസബത്തിൽ നരേനായിരുന്നു നായകൻ. സംവിധാനം നിർവഹിച്ചിക്കുന്നത് എം പത്മകുമാറാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ് നിർവഹിച്ചത്. പടച്ചോനെ നിങ്ങള് കാത്തോളീ', വെള്ളം' തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് നിർമാണം.

നടൻ നരേനും മീരാ ജാസ്‍മിനും ഒപ്പം ചിത്രത്തിൽ രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും 'ക്വീൻ എലിസബത്തി'ൽ പ്രധാന കഥാപാത്രങ്ങളായപ്പോൾ കലാസംവിധാനം എം ബാവയാണ്.

ഉല്ലാസ് കൃഷ്‍ണ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആണ്. ജിത്തു പയ്യന്നൂർ മേക്കപ്പും നിർവഹിച്ചു. 'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം' എന്നീ ചിത്രങ്ങൾക്ക് ശേഷം മീരയും നരേനും നായിക നായകൻമാരായി എത്തുന്നു എന്ന പ്രത്യേകതയുണ്ടായ 'ക്വീൻ എലിസബത്ത്' മോശമല്ലാത്ത വിജയമായിരുന്നു.

Latest Movie News Telugu Movie meera jasmine Swag