എനിക്ക് രണ്ട് മക്കളുണ്ടെത്രെ, എന്റെ മോന്‍ എന്ത് വിചാരിക്കും; സംഘാടകരെ രസകരമായി തിരുത്തി നവ്യ നായര്‍

പങ്കെടുത്ത പരിപാടിയുടെ ബുക് ലെറ്റില്‍ തന്റെ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിനോട് രസകരമായി പ്രതികരിച്ച് നടി നവ്യ നായര്‍.

author-image
Athira Kalarikkal
Updated On
New Update
Navya Nair

Navya Nair

Listen to this article
0.75x 1x 1.5x
00:00 / 00:00

 താന്‍ പങ്കെടുത്ത പരിപാടിയുടെ ബുക് ലെറ്റില്‍ തന്റെ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിനോട് രസകരമായി പ്രതികരിച്ച് നടി നവ്യ നായര്‍. നവ്യയ്ക്ക് രണ്ട് മക്കളുണ്ടെന്നും അതിലൊരാളുടെ പേര് യാമിക എന്നാണെന്നുമുള്ള തെറ്റുകളാണ് ബുക് ലെറ്റിലുണ്ടായിരുന്നത്. ഇതിനെ കുറിച്ച് താരം പ്രതിരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോന്‍ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും ? എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്ലെറ്റില്‍ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവര്‍ അതല്ലേ മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ?

ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയില്‍ നിന്ന് എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ. അതിഥികളെ വിളിക്കുമ്പോള്‍ അവരെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ തന്നെ എഴുതുക.

പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്. ഞാന്‍ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത് നല്ല സ്പിരിറ്റില്‍ എടുക്കും. പക്ഷേ കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ട്'. -നവ്യ നായര്‍ പറഞ്ഞു.  

 

viral video navya nair Speech