ശിവതാണ്ഡവ വേഷത്തിൽ ശോഭന
തെന്നിന്ത്യൻ പ്രിയനടിയും നർത്തകിയുമായ ശോഭനയുടെ പുതിയ നൃത്ത പ്രകടനത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴുത്തില്‍ തലയോട്ടിമാലയും തലയില്‍ ചന്ദ്രക്കലയും മുഖമാകെ ഭസ്മവും പൂശിയായിരുന്നു ശോഭനയുടെ നൃത്തം. പ്രകടനം കാണാൻ രേവതി, ബോളിവുഡ് താരം ജാക്കി ഷറഫ് ഉൾപ്പടെയുള്ള വലിയ സദസ്സ് തന്നെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലായിരുന്നു താരത്തിൻറെ മനോഹരമായ പ്രകടനം അരങ്ങേറിയത്.