ഗില്ലിയ്ക്ക് പിന്നാലെ വിജയ്‌യുടെ മറ്റൊരു ചിത്രം കൂടി റീ റിലീസിന്...!

ജനപ്രീതി നേടിയ പഴയ സിനിമകൾ പുതിയ ദൃശ്യ, ശബ്ദ വിന്യാസത്തിൽ കാണാനുള്ള സിനിമാപ്രേമികളുടെ ആഗ്രഹമാണ് റീ റിലീസുകൾക്ക് പിന്നിലുള്ള പ്രധാന ബിസിനസ് താൽപര്യം.അത്തരത്തിൽ  ഏറ്റവുമധികം റീ റിലീസുകൾ നടന്നത് തമിഴ് സിനിമയിലാണ്.

author-image
Greeshma Rakesh
Updated On
New Update
vijay

after ghilli box office success another vijay film to re release

Listen to this article
0.75x 1x 1.5x
00:00 / 00:00

റീ റിലീസുകൾ ഇന്നത്തെ കാലത്ത് അത്രം ഒരു പുതിയ കാര്യമല്ല.ജനപ്രീതി നേടിയ പഴയ സിനിമകൾ പുതിയ ദൃശ്യ, ശബ്ദ വിന്യാസത്തിൽ കാണാനുള്ള സിനിമാപ്രേമികളുടെ ആഗ്രഹമാണ് റീ റിലീസുകൾക്ക് പിന്നിലുള്ള പ്രധാന ബിസിനസ് താൽപര്യം.അത്തരത്തിൽ  ഏറ്റവുമധികം റീ റിലീസുകൾ നടന്നത് തമിഴ് സിനിമയിലാണ്.

അവയിൽ പലതും തിയറ്ററുകളിൽ ആളെ കൂട്ടിയിട്ടുമുണ്ട്.കഴിഞ്ഞ ദിവസമാണ്  കോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള വിജയ്‍യുടെ ചിത്രമായ ​ഗില്ലി റീ റിലീസ് ചെയ്തത്.തിയേറ്ററുകളിലേക്ക് വീണ്ടുമെത്തി രണ്ടുവാരത്തിനുള്ളിൽ ചിത്രം 30 കോടിക്ക് മുകളിലാണ് നേടിയത്.ഇപ്പോഴിതാ ഗില്ലി തുടങ്ങിവെച്ച റീ റിലീസ് ആഘോഷങ്ങളിലേക്ക് മറ്റൊരു വിജയ് ചിത്രം കൂടിയെത്തുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

വിജയ്‌യെ നായകനാക്കി പ്രഭു ദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രമാണ് റീ റിലീസിനൊരുങ്ങുന്നത്.വിജയ്‌യുടെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് ജൂൺ 21 നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക.2009 ജനുവരി 12 നായിരുന്നു വില്ല് തിയേറ്ററുകളിലെത്തിയത്. നയൻ‌താര നായികയായ സിനിമയിൽ വടിവേലു, പ്രകാശ് രാജ്, ഗീത എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ദേവി ശ്രീ പ്രസാദായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. ബോബി ഡിയോൾ അഭിനയിച്ച സോൾജിയർ എന്ന ബോളിവുഡ് സിനിമയുടെ റീമേക്കായിരുന്നു വില്ല്.

 

 

Latest Movie News Kollywood actor vijay re release