'ഗുഡ് ബാഡ് അഗ്ലി' ചിത്രത്തിന്റെ ചിത്രീകരണത്തിൽ നിന്നും ഇടവേള എടുത്ത് അജിത്ത്

അജിത്ത് ഗുഡ് ബാഡ് അഗ്ലി സിനിമയില്‍ നിന്ന് തല്‍ക്കാലം ഒരു ഇടവേളയെടുക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.

author-image
Athul Sanil
New Update
good bad ugly
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഇറങ്ങിയത് മുതൽ ആരാധകർ വളരെ ആവേശത്തിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അജിത്ത് ഇപ്പോൾ ആദിക് രവിചന്ദ്ര സംവിധാനം നിർവഹിക്കുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ തിരക്കിലാണ്. നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ ഒടുവിലായി വരുന്ന വാർത്തകൾ പ്രകാരം അജിത്ത് ഗുഡ് ബാഡ് അഗ്ലി സിനിമയില്‍ നിന്ന് തല്‍ക്കാലം ഒരു ഇടവേളയെടുക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.

 

അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് താരം ശ്രമിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്ത് നായകനാകുന്ന വിഡാ മായുര്‍ച്ചിയുടെ സംവിധാനം മഗിഴ് തിരുമേനിയാണ്. അജിത്ത് നായികനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

 

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയമായി മാറിയിരുന്നു. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. എന്നാൽ അതേ സമയം ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.

ajith kumar good bad ugly