അജിത്തിന്‍റെ ഷങ്കര്‍ ചിത്രം വരുന്നു...!

തല അജിത്തും സംവിധായകൻ ഷങ്കറും ഒന്നിക്കുന്നു എന്ന വാർത്തയാണ് കോളിവുഡിലെ ഇപ്പോഴത്തെ പ്രധാന സംസാര വിഷയം.

author-image
Athul Sanil
New Update
ajith
Listen to this article
0.75x1x1.5x
00:00/ 00:00

തല അജിത്തും സംവിധായകൻ ഷങ്കറും ഒന്നിക്കുന്നുഎന്നവാർത്തയാണ്കോളിവുഡിലെഇപ്പോഴത്തെ പ്രധാന സംസാരവിഷയം. ഇന്ത്യന്‍ 2, ഇന്ത്യന്‍ 3, രാം ചരണ്‍ നായകനായ ഗെയിം ചെയ്ഞ്ചര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തുമായി സംവിധായകന്‍ ഷങ്ക ഒന്നിക്കും എന്നാണ് വിവരം.

പുറത്തുവരുന്ന വിവരം അനുസരിച്ച് അടുത്തിടെ ചെന്നൈയില്‍ വച്ച് അജിത്തും ഷങ്കറും തമ്മില്‍ കണ്ടുവെന്നും. ചെയ്യാന്‍ പറ്റുന്ന പ്രൊജക്ട് സംബന്ധിച്ച് ഇരുവരും വളരെ നേരം ചര്‍ച്ച ചെയ്തുവെന്നാണ് 123 തെലുങ്ക് പറയുന്നത്. വരും മാസങ്ങളില്‍ തന്നെ വലിയ പ്രഖ്യാപനം ഇരുവരുടെയും പ്രൊജക്ട് സംബന്ധിച്ചുണ്ടാകും എന്നാണ് വിവരം. അതുപോലെഅജിത്ത് വിഡാ മുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളില്‍ ചിത്രീകരണത്തിൽആണ്.  

ഷങ്കറിന്‍റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം ഇന്ത്യന്‍ 2 ആണ്. ജൂലൈ 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ 2വിന് ശേഷം ഇന്ത്യന്‍ 3യും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. അതിന് ശേഷം രാം ചരണ്‍ നായകനായ ഗെയിം ചെയ്ഞ്ചറും ഷങ്കറിന്‍റെതായി എത്താനുണ്ട്. ഏറെ പ്രതീക്ഷയോടെയാണ്ഇന്ത്യൻ 2വിനായിആരാധകർകാത്തിരിക്കുന്നതും.

Shankar ajith kumar