'ആടുജീവിത'ത്തിൽ അഭിനയിച്ചതിന് മാപ്പ്; നടൻ ജോർദാനി

സൗദി അറേബ്യയെയും സൗദി ജനതയേയും മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർഥ കഥ മനസ്സിലായത്.

author-image
Vishnupriya
New Update
akef
Listen to this article
0.75x1x1.5x
00:00/ 00:00

ജോർദ്ദാൻ: ആടുജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയെയും സൗദി ജനതയേയും മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർഥ കഥ മനസ്സിലായത്. തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് സൗദിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.

അതേസമയം, ആടുജീവിതത്തിലെ വില്ലനായ അറബിയുടെ വേഷത്തിൽ അഭിനയിച്ചതിന് ഒമാൻ നടൻ താലിബ് അൽ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി വാർത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.

aadujeevitham the goat life akef najem