തുടർച്ചയായി പൊട്ടിയത്  9 ചിത്രങ്ങൾ! അക്ഷയ് കുമാറിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ?

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അക്ഷയ് കുമാറും  ‌രാധികാ മദനും ഒന്നിച്ച നായകനായ സർഫിറ റിലീസ് ചെയ്തത്. ബിഗ് ബജറ്റും വൻ താരനിരയും ഉണ്ടായിരുന്നിട്ടും ചിത്രം ബോക്‌സ് ഓഫീസിൽ അത്ര കണ്ട് നേട്ടം കൊയ്യാൻ സാധിച്ചില്ല

author-image
Greeshma Rakesh
New Update
akshay kumar

Akshay Kumar

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ചയാണ് അക്ഷയ് കുമാറും  ‌രാധികാ മദനും ഒന്നിച്ച നായകനായ സർഫിറ റിലീസ് ചെയ്തത്. ബിഗ് ബജറ്റും വൻ താരനിരയും ഉണ്ടായിരുന്നിട്ടും ചിത്രം ബോക്‌സ് ഓഫീസിൽ അത്ര കണ്ട് നേട്ടം കൊയ്യാൻ സാധിച്ചില്ല.ആദ്യ ദിനം 2.5 കോടിയും ശനിയാഴ്ച 4.25 കോടിയും ഞായറാഴ്ച 5.25 കോടിയും നേടിയ ചിത്രം വാരാന്ത്യത്തിൽ 12 കോടി നേടി. എന്നാൽ തിങ്കളാഴ്ച വീണ്ടും 1.5 കോടിക്ക് താഴെയാണ് ചിത്രത്തിൻറെ കളക്ഷൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

അക്ഷയ് കുമാറിനെപ്പോലുള്ള ഒരു താരത്തിൻറെ സിനിമ ജീവിതത്തിലെ ഏറ്റവും മോശം റിലീസ് വാരാന്ത്യ കളക്ഷനാണ് ഇത്.സമീപകാലത്ത് അക്ഷയ് കുമാറിൻ്റെ പല ചിത്രങ്ങളും പരാജയമായിരുന്നു.സർഫിറയുടെ കളക്ഷൻ നോക്കുമ്പോൾ നാല് കൊല്ലത്തിനിടെ അക്ഷയ് കുമാർ നായകനായ  ഒമ്പതാമത്തെ ഫ്ലോപ്പ് ആണിത്. കഴിഞ്ഞ വർഷം ഓ മൈ ഗോഡ് 2 ൽ അക്ഷയ് അഭിനയിച്ചിരുന്നു ഈ ചിത്രം ഹിറ്റായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പങ്കജ് ത്രിപാഠി ആയിരുന്നു. ഇത് മാറ്റിനിർത്തിയാൽ, അക്ഷയുടെ എല്ലാ ചിത്രങ്ങളും ബോക്സോഫീസിൽ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.

2021ൽ അക്ഷയ്‌യുടെ സൂര്യവംശി എന്ന ചിത്രമാണ് അക്ഷയ് കുമാറിൻറെ അവസാന ഹിറ്റ് ചിത്രം. അതിലും രൺവീർ സിംഗും, അജയ് ദേവഗണും അതിഥി വേഷത്തിൽ എത്തിയിരുന്നു. അതിനെ തുടർന്ന് അത്രംഗി രേ, ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധൻ, കട്പുട്ട്ലി (ഒടിടിയിൽ റിലീസ് ചെയ്തത്), രാം സേതു, ഓ മൈ ഗോഡ് 2, സെൽഫി, മിഷൻ റാണിഗഞ്ച്, ബഡേ മിയാൻ ഛോട്ടേ മിയാൻ, ഇപ്പോൾ സർഫിറ തുടങ്ങിയ ചിത്രങ്ങളാണ് അക്ഷയുടെതായി എത്തിയത്. ഒടിടിയിൽ റിലീസ് ചെയ്ത ബച്ചൻ പാണ്ഡേ, ഒഎംജി 2 എന്നിവ മാറ്റി നിർത്തിയാലും വൻ പരാജയങ്ങളാണ് മറ്റുള്ള ചിത്രങ്ങൾ എന്ന് കാണാം. 

"അക്ഷയ് ചെയ്യുന്ന സിനിമകളിൽ ഭൂരിഭാഗവും കോവിഡ്-19 കാലത്തിന് മുമ്പോ അതിനു മുമ്പോ ഒപ്പിട്ടതാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കോവിഡിന് ശേഷമുള്ള സിനിമകളും പ്രേക്ഷകരുടെ അഭിരുചികളും മാറിയിട്ടുണ്ട്. പല സിനിമകളിലും അക്ഷയ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും, അവ റീമേക്കുകളും മറ്റുമാണ്. അത് അക്ഷയ് ഒഴിവാക്കണമെന്ന് ഞാൻ കരുതുന്നു, കാരണം അവയുടെ ഒറിജിനൽ ഒടിടിയിലോ യൂട്യൂബിലോ റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മികച്ച ചിത്രങ്ങൾ ആളുകൾ ഭാഷഭേദം ഇല്ലാതെ കാണുന്നുണ്ട്" അക്ഷയുടെ ചിത്രങ്ങൾക്ക് സംബന്ധിക്കുന്നതിനെക്കുറിച്ച് സംസാരിച്ച മാധ്യമ പ്രവർത്തകൻ ഭാരതി ദുബെ പറയുന്നു. 100 കോടിയോളം അക്ഷയ് ഒരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്നുണ്ട്. എന്നാൽ അവസാന പല ചിത്രങ്ങളിലും താരത്തിന് പ്രതിഫലം ലഭിച്ചില്ലെന്നും വിവരമുണ്ട്. 

സിനിമാ ട്രേഡ് അനലിസ്റ്റ് ഗിരീഷ് വാങ്കഡെ അക്ഷയ് കുമാർ സിനിമയുടെ പരാജയത്തിന് മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു: "ഒടിടിയിൽ ഇതിനകം ലഭ്യമായ ഒരു സിനിമയിൽ ആളുകൾ താൽപ്പര്യപ്പെടുവാൻ ഒരു കാരണവും ഇല്ല. രണ്ടാമതായി, സിനിമയുടെ മാർക്കറ്റിംഗും പ്രൊമോഷനും വളരെ മോശമായിരുന്നു. അക്ഷയുമായുള്ള അഭിമുഖങ്ങളോ പത്രസമ്മേളനങ്ങളോ ഉണ്ടായിരുന്നില്ല. ഒരു അക്ഷയ് കുമാർ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ 2.5 കോടി മാത്രമാണെങ്കിൽ, അത് അദ്ദേഹത്തിൻറെ താരപദവിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്".

ഓഗസ്റ്റ് 15 ന് മറ്റൊരു അക്ഷയ് കുമാർ ചിത്രം ഖേൽ ഖേൽ മേ പുറത്തിറങ്ങാനുണ്ട്. എന്നാൽ, ഈ ചിത്രത്തെക്കുറിച്ച് ഒരു പ്രമോഷനും ആരംഭിച്ചിട്ടില്ല. കൂടാതെ, ജോൺ എബ്രഹാമിൻറെ വേദ, രാജ്കുമാർ റാവു, ശ്രദ്ധ കപൂറിൻറെ സ്ട്രീ 2 എന്നിവയും അതേ ദിവസം തന്നെ റിലീസ് ചെയ്യുന്നുണ്ട്. അതേ സമയം  ഖേൽ ഖേൽ മേ എന്ന ചിത്രത്തിന് ശേഷം മൾട്ടി സ്റ്റാർ ചിത്രം സിംഗം എഗെയ്ൻ മാത്രമാണ് അക്ഷയ് കുമാറിൻറെ ലിസ്റ്റിൽ ഇപ്പോൾ ഓണായ ഏക ചിത്രം. അതിനാൽ തന്നെ വരുന്ന ചിത്രങ്ങളുടെ വിജയം താരത്തിന് നിർണ്ണായകമാണ്. 

movie news bollywood akshay kumar