കേട്ടിട്ടുള്ള കഥകൾ എല്ലാം പേടിപ്പിക്കുന്നതാണ്, പല സ്ത്രീകളും എന്നോട് ഇത് പറഞ്ഞിട്ടുണ്ട്: സുമലത

അത് അല്ലാത്ത കഥകളും കേട്ടിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.

author-image
Anagha Rajeev
New Update
sumalatha
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാളം സിനിമാ മേഖലയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമതല. ഹോട്ടൽ റൂമുകളിൽ പോലും ഒറ്റയ്ക്കാണെങ്കിൽ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്. ഏത് മേഖലയിലും അത്തരം പവർ ഗ്രൂപ്പുകളുണ്ട് എന്നാണ് സുമലത പ്രതികരിച്ചിരിക്കുന്നത്.

ഞാൻ അത്തരം സംഭവങ്ങൾക്ക് സാക്ഷിയല്ലെങ്കിലും ഇത് ഞെട്ടിക്കുന്നതാണ്. ഞാൻ കണ്ടിട്ടില്ല എന്നത് കൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാനാവില്ല. മലയാളത്തിൽ എന്തുകൊണ്ട് ഇത്രയധികം പ്രശ്‌നങ്ങൾ നടക്കുന്നു എന്ന് അറിയില്ല. ഹോട്ടൽ റൂമുകളിൽ പോലും ഒറ്റയ്ക്കാണെങ്കിൽ നിങ്ങൾ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്.

മലയാളത്തിൽ മുമ്പ് കേട്ടിട്ടുള്ള കഥകൾ പലതും പേടിപ്പിക്കുന്നതാണ്. ഞാൻ ജോലി ചെയ്ത പല സെറ്റുകൾ കുടുംബം പോലെയായിരുന്നു. അത് അല്ലാത്ത കഥകളും കേട്ടിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.

പക്ഷേ അന്ന് അവർക്കതെല്ലാം തുറന്ന് പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്. ഏത് മേഖലയിലും അത്തരം പവർ ഗ്രൂപ്പുകളുണ്ട്. സെറ്റുകളിലെ സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങൾ കൊണ്ട് വരിക എന്നത് മാത്രമാണ് വഴി. അത് തെറ്റിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കണം.

ഇത് തുറന്ന് പറയാൻ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന സ്ത്രീകൾക്ക്, അതിന് കാരണമായ ഡബ്ല്യൂസിസിക്ക് അഭിവാദ്യങ്ങൾ. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് എന്നാണ് സുമലത പറയുന്നത്.

 

Sumalatha