amal neerad new movie poster with kunchacko boban and fahadh faasil
ഏറെ ഫാൻ ഫോളോവിംഗ് ഉള്ള സംവിധായകരിൽ ഒരാളാണ് അമൽ നീരദ്.സിനിമയിലേക്ക് വിഷ്വൽ സ്റ്റോറി ടെല്ലിംഗ് കൊണ്ടുവന്നതിൽ മുഖ്യ പങ്ക് വഹിച്ച അമൽ നീരദ് തൻറെ കഥാപാത്രങ്ങളെ ഏറെ സ്റ്റൈലിഷ് ആയി അവതരിപ്പിക്കുന്ന ഒരാൾ കൂടിയാണ്.
കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറിയ ഭീഷ്മ പർവ്വം ആണ് അദ്ദേഹത്തിൻറെ സംവിധാനത്തിൽ അവസാനം എത്തിയ ചിത്രം. ഭീഷ്മ പർവ്വം പുറത്തെത്തി രണ്ട് വർഷത്തിനിപ്പുറവും അമലിൽ നിന്ന് പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്.
കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.സ്റ്റൈലിഷ് ലുക്കിൽ ഇരുവരും തോക്കുമായി നിൽക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയ ക്യാരക്ടർ പോസ്റ്ററുകൾ.അമൽ നീരദും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നത് ആദ്യമായാണ്. ആക്‌ഷൻ ത്രില്ലറായിരിക്കും ഇതെന്നാണ് സൂചന.
അമൽ നീരദിൻറെ സിനിമകൾക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധിപേരുണ്ട്. തൻറെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്ന് കഴിഞ്ഞ ദിവസം അമൽ നീരദ് സമൂഹമാധ്യമങ്ങളിലൂടെ സൂചന നൽകിയപ്പോൾ മുതൽ പലരും കാത്തിരിപ്പിലായിരുന്നു.