അമലയെ ചേര്‍ത്തുപിടിച്ച് ചുംബിച്ച് ജഗദ്; വൈറലായി ചിത്രങ്ങൾ

'മൈ ബോയ്‌സ്' എന്ന ക്യാപ്ഷനോടെ കുഞ്ഞിന്റേയും ജഗദിന്റേയും ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി അമലയും പങ്കുവെച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ആഘോഷം.

author-image
Vishnupriya
New Update
jaga
Listen to this article
0.75x1x1.5x
00:00/ 00:00

നടി അമല പോളിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഭര്‍ത്താവ് ജഗദ്. ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാര്‍ഷികവും മകന്‍ ഇളൈയുടെ രണ്ടാം മാസവും ഒരുമിച്ച് ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ജഗദ് പോസ്റ്റ് ചെയ്തത്.

'മൈ ബോയ്‌സ്' എന്ന ക്യാപ്ഷനോടെ കുഞ്ഞിന്റേയും ജഗദിന്റേയും ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി അമലയും പങ്കുവെച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ആഘോഷം. അമലയെ ജഗദ് ചുംബിക്കുന്നതും കുഞ്ഞിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ജഗദും ചിത്രങ്ങളിലുണ്ട്. വാര്‍ഷികാഘോഷത്തിന്റെ കേക്കിന്റെ ചിത്രവും ജഗദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ജൂണില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്. നിലവില്‍ നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയാണ് ജോലി ചെയ്യുന്നത്. യാത്രയ്ക്കിടയിലാണ് ജഗദിനെ അമല കണ്ടുമുട്ടിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു.

amala paul jagat