അമലയ്ക്ക് ഉണ്ണി പിറന്നു;  കുഞ്ഞുമായി വീട്ടിലെത്തിയതായി ഭർത്താവ്

author-image
Anagha Rajeev
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

ആദ്യത്തെ കുഞ്ഞിന് അമല പോഅമലയ്ക്ക് ഉണ്ണി പിറന്നു;  കുഞ്ഞുമായി വീട്ടിലെത്തിയതായി ഭർത്താവ്ൾ ജന്മം നൽകിയതായി ഭർത്താവ് ജഗത് ദേശായി ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. വീഡിയോയിലൂടെയാണ് ജഗത് ദേശായി താനൊരു അച്ഛനായ സന്തോഷം പങ്കിട്ടത്. നിറവയറുമായി അമല പോൾ ഇക്കാലമത്രയും സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ സജീവമായിരുന്നു. എന്നാൽ പ്രസവ വിശേഷം പുറത്തു വരുന്നത് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞാണ്.

കുഞ്ഞിനേയും കൊണ്ട് അമല വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. അമലയ്ക്കും കുഞ്ഞിനും നിറയെ സർപ്രൈസ് നൽകി വീട്ടിൽ സ്‌പെഷൽ തീമിൽ അലങ്കാരപ്പണികൾ ഒരുക്കിയിരുന്നു ജഗത് ദേശായി അറിയിച്ചു.

കുഞ്ഞ് പിറന്നു എന്ന് മാത്രമല്ല, പേരും നിശ്ചയിച്ചു കഴിഞ്ഞു. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്. മകനാണ്. ജൂൺ മാസം പതിനൊന്നാം തിയതിയാണ് കുഞ്ഞിന്റെ ജനനം. ഹോസ്പിറ്റാലിറ്റി രംഗത്തു നിന്നുള്ളയാളാണ് അമല പോളിന്റെ ഭർത്താവ് ജഗത് ദേശായി. കഴിഞ്ഞ നവംബർ മാസത്തിലാണ് ഇവർ വിവാഹിതരായത്. തീർത്തും അപ്രതീക്ഷിതമായാണ് അമല പോൾ വിവാഹവാർത്ത പ്രഖ്യാപിച്ചത്. 

amala paul