ambani family grooves to deewangi deewangi song at anant radhikas sangeet ceremony
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹഘോഷങ്ങൾ മുംബൈ വേൾഡ് സെന്ററിൽ പൊടിപൊടിക്കുകയാണ്.കഴിഞ്ഞദിവസം നടന്ന സംഗീത് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സംഗീത് ചടങ്ങിൽ അംബാനി കുടുംബത്തിന്റെ നൃത്തമാണ് ചർച്ചയാകുന്നത്.ഷാരൂഖ് ഖാൻ ചിത്രം ഓം ശാന്തി ഓശാനയിലെ ‘ദിവാംഗി ദിവാംഗി’ എന്ന ഗാനത്തിനാണ് അംബാനി കുടുംബം ഒരുമിച്ച് വേദിയിൽ ചുവടുവച്ചത്.
ആകാശ് അംബാനിയും ആനന്ദ് പിരാമലിന്റെയും നൃത്തത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ഇഷ അംബാനിയും ശ്ലോക മേത്തയും ഇവർക്കൊപ്പം ചേരുന്നു. തൊട്ടുപിന്നാലെ സദസിലേക്ക് നിതാ അംബാനിയുമെത്തി ചുവടുവയ്‌ക്കുന്നു. സദസിന് നേരെ കൈവീശി മുകേഷ് അംബാനിയുമെത്തുന്നു. അനന്തും രാധികയും പിന്നീട് വേദിയിൽ കുടുംബത്തോടൊപ്പം ചേരുന്നു. എല്ലാവരും ചേർന്ന് ചുവടുവയ്‌ക്കുന്നതാണ് വൈറലാകുന്ന വീഡിയോ.
സ്വർണ നിറത്തിലുള്ള വസ്ത്രമാണ് അനന്ത അംബാനി ധരിച്ചിരുന്നത്. പാസ്റ്റൽ നിറങ്ങൾ ഉൾക്കൊള്ളുന്ന ചാൻഡിലിയർ വസ്ത്രമാണ് സംഗീത് ചടങ്ങിനായി രാധിക മെർച്ചന്റ് തെരഞ്ഞെടുത്തത്. കൈ കൊണ്ട് എംബ്രോയ്ഡറി ചെയ്ത സ്വരോവ്സ്കി ക്രിസ്റ്റലുകൾ പതിച്ച മൾട്ടി-പാനല് ടിഷ്യു പാവാടയും ഓഫ്-ഷെൽഡർ ബ്ലൗസുമാണ് രാധിക ധരിച്ചിരുന്നത്. കൈയിൽ ദുപ്പട്ടയും ചുറ്റിയിരുന്നു. നിരവധി ബോളിവുഡ് താരങ്ങളാണ് സംഗീത് ആഘോഷത്തിൽ പങ്കെടുത്തത്. ജൂലൈ 12-നാണ് അനന്തിന്റെയും രാധികയുടെയും വിവാഹം. 14-നാണ് റിസപ്ഷൻ.