അമ്മ: ഇടനേള ബാബുവിന് ശേഷം സിദ്ദിഖ്

ഒടുവിൽ രൺജി പണിക്കർ, സിദ്ദിഖ് എന്നിവരെ പരിഗണിക്കുകയായിരുന്നു. ഇതിൽ രൺജി പണിക്കർ ഈ നിർദ്ദേശത്തോട് സമ്മതം അറിയിച്ചില്ല. ഒടുവിൽ സിദ്ദിഖ് താത്പര്യം അറിയിക്കുകയായിരുന്നു. മോഹൻലാലാണ് സംഘടനയുടെ പ്രസിഡന്റ്. അദ്ദേഹത്തെ കൊണ്ട് സിദ്ദിഖുമായി സംസാരിപ്പിക്കാനാണ് ബാക്കിയുള്ളവരുടെ നീക്കം

author-image
Anagha Rajeev
Updated On
New Update
h
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസാരഥ്യത്തിലേക്ക് സിദ്ദിഖ് എത്തുന്നു. ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നതിനെ തുടർന്നാണ് സിദ്ദിഖിനെ ആ സ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. ഇടവേള ബാബുവിന് 2018ലാണ് ജനറൽ സെക്രട്ടറിയായി പ്രമോഷനായത്. ഇങ്ങനെ ആറുവർഷം പിന്നിട്ടപ്പോഴാണ് ഒഴിയാൻ ബാബു സന്നദ്ധത പ്രകടിപ്പിച്ചത്. അദ്ദേഹത്തെ അനുനയിപ്പിച്ച് സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇടവേള ബാബു പിൻമാറുകയായിരുന്നു. തുടർന്നു നടന്ന കൂടിയാലോചനയിൽ നിരവധി പേരുകൾ ഉയർന്നുവന്നിരുന്നു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, മണിയൻപിള്ള രാജു, രൺജി പണിക്കർ, സിദ്ദിഖ് എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നുവന്നത്. 

എന്നാൽ സംഘടനക്കായി അത്യാവശ്യമെങ്കിലും സമയം ചിലവഴിക്കാൻ കഴിയുന്നവർ വേണമെന്നും ജനറൽ സെക്രട്ടറി എന്ന സുപ്രധാന പദവിയിൽ അൽപം കൂടി മുതിർന്നവർ ആയാൽ നന്നാകുമെന്നും അഭിപ്രായം ഉയർന്നു. ഒടുവിൽ രൺജി പണിക്കർ, സിദ്ദിഖ് എന്നിവരെ പരിഗണിക്കുകയായിരുന്നു. ഇതിൽ രൺജി പണിക്കർ ഈ നിർദ്ദേശത്തോട് സമ്മതം അറിയിച്ചില്ല. ഒടുവിൽ സിദ്ദിഖ് താത്പര്യം അറിയിക്കുകയായിരുന്നു. മോഹൻലാലാണ് സംഘടനയുടെ പ്രസിഡന്റ്. അദ്ദേഹത്തെ കൊണ്ട് സിദ്ദിഖുമായി സംസാരിപ്പിക്കാനാണ് ബാക്കിയുള്ളവരുടെ നീക്കം. 

ഈമാസം 30നാണ് അമ്മ സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പ്. കൊച്ചി കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിമുതലാണ് അമ്മയുടെ 30ാമത് വാർഷിക പൊതുയോഗവും 2024-27ലേക്കുള്ള തിരഞ്ഞെടുപ്പും നടക്കുക. അതിനു മുമ്പ് പുതിയ സാരഥികളെ കണ്ടെത്താനാണ് അണിയറ നീക്കം. 

1995ൽ തുടങ്ങിയ താരസംഘടനയുടെ ആദ്യ പ്രസിഡന്റ് എംജി സോമൻ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം 1997 മുതൽ 2002 വരെ പ്രസിഡന്റ് സ്ഥാനം വഹിച്ച മധു ഒഴിഞ്ഞപ്പോൾ ഇന്നസെന്റ് വന്നു. 16 വർഷക്കാലം സർവ്വ സമ്മതനായി അദ്ദേഹം തുടർന്നതിനൊപ്പം മമ്മൂട്ടിയും മോഹൻലാലും ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ മാറിമാറി വന്നു. ഇടവേള ബാബു ആറുവർഷം അമ്മയുടെ അമരത്ത് ശക്തമായ ഭരണം നടത്തിയ ശേഷമാണ് ഒഴിയുന്നത്. 

മോഹൻലാൽ അടക്കം സ്വതവേ നല്ല തിരക്കുള്ള ഭാരവാഹികളുടെ അഭാവത്തിൽ സംഘടനാ ചുമതലകൾ വഹിച്ചുപോന്ന ബാബുവിന്റെ പെട്ടെന്നുള്ള തീരുമാനത്തിന്റെ കാരണം ആർക്കുമറിയില്ല.പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ബാബുവിനെ നിർബന്ധിക്കണമെന്ന് പലരും ലാലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മുൻകൈയ്യെടുത്തില്ല. താൽപര്യം ഇല്ലാത്തവരെ നിർബന്ധിക്കേണ്ട എന്നും പകരം ആളെ നോക്കാമെന്നും ആയിരുന്നു ഉപദേശം.

amma film association