അച്ഛന്റെ വേര്‍പാടിന് ഒരുവയസ്; വികാര നിര്‍ഭരയായി അമൃത സുരേഷ്

'ഞങ്ങളുടെ പൊന്നച്ഛാ ' എന്നും ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിരുന്നു.

author-image
anumol ps
New Update
amritha

അമൃത സുരേഷ് പങ്കുവച്ച ചിത്രം 

Listen to this article
0.75x1x1.5x
00:00/ 00:00


സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നയാളാണ് ഗായിക അമൃത സുരേഷ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. അച്ഛന്‍ പി ആര്‍ സുരേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങുകള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. 'ഞങ്ങളുടെ പൊന്നച്ഛാ ' എന്നും ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിരുന്നു. അച്ഛന്റെ നെഞ്ചോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഓര്‍മച്ചിത്രവും അമൃത സുരേഷ് പോസ്റ്റ് ചെയ്തിരുന്നു. 'ഓം നമഃ ശിവായ ' എന്ന കുറിപ്പ് സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും പങ്കുവച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 നാണ് പി ആര്‍ സുരേഷ് അന്തരിച്ചത്. ഓടക്കുഴല്‍ കലാകാരനായിരുന്നു സുരേഷ്. 

ww

amrutha suresh father's first death anniversary