അങ്ങനെ 'വർഷങ്ങൾക്ക് ശേഷം' ഒടിടി റിലീസായി

വിഷു റിലീസ് ആയി വന്ന ബ്ലോക്ക്ബസ്റ്റർ മലയാളം സിനിമ 'വർഷങ്ങൾക്ക് ശേഷം' ഒടിടി റിലീസായി.

author-image
Athul Sanil
New Update
vs
Listen to this article
0.75x 1x 1.5x
00:00 / 00:00

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസന്‍, പ്രണവ് മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിഷു റിലീസ് ആയി വന്ന ബ്ലോക്ക്ബസ്റ്റർ മലയാളം സിനിമ 'വർഷങ്ങൾക്ക് ശേഷം' ഒടിടി റിലീസായി. വ്യാഴാഴ്ചയാണ് ഏറെ കാത്തിരുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം ഒടിടിയില്‍ എത്തിയത്. നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്. 

 

സോണി ലീവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 11ന് പുറത്തിറങ്ങിയ ചിത്രം ആവേശത്തിന് പിന്നില്‍ വിഷു ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ചിത്രം 50 കോടിയിലേറെ ബോക്സോഫീസില്‍ നേടിയിരുന്നു. ചിത്രത്തിന്‍റെ ഒടിടി പ്രീസെയില്‍ നേരത്തെ നടന്നിരുന്നില്ല. ഇതാണ് ചിത്രം ഒടിടിയില്‍ വൈകാന്‍ ഇടയാക്കിയത്. 

 

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' മെറിലാൻഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മിച്ചത്. റെക്കോർഡ് തുകക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയിരുന്നത്. നിവിൻ പോളിക്ക് മലയാള സിനിമയിലേക്ക് ഒരു മടങ്ങിവരവ് കു‌ടെ സമ്മാനിച്ച സിനിമ കുയാണ് വർഷങ്ങൾക്കു ശേഷം.

vineeth sreenivasan varshangalkku shesham