തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി . സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മര്‍ദിക്കുമെന്ന് ഫോൺകാൾ വഴിയാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഹൈടക് സെല്ലിന് ഭാഗ്യലക്ഷ്മി പരാതി നല്‍കി.
തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് ഫോണ്‍കോള്‍ വന്നത്. ജോലി സംബന്ധമായി തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഫോണ്‍കോള്‍ വന്നത് . കോള്‍ എടുത്തത്തിന് പിന്നാലെ ഭാഗ്യലക്ഷ്മിയാണോയെന്ന് അന്വേഷിച്ചു. തുടര്‍ന്നാണ് ഭീഷണിമുഴക്കിയത്. 18 സെക്കന്റ് മാത്രമാണ് കോള്‍ നീണ്ടുനിന്നത്. തിരിച്ച് ചോദ്യംചെയ്തതിന് പിന്നാലെ കോള്‍ കട്ടാവുകയായിരുന്നു. ട്രൂകോളറില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ 'ഗുഡ്ഡു ഖാന്‍' എന്ന പേരാണ് കാണിക്കുന്നത്. ഉപയോക്താക്കള്‍ സ്പാം എന്ന് രേഖപ്പെടുത്തിയ നമ്പറാണിത്.