മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി പ്രിയതാരം അനു ഇമ്മാനുവല്‍. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. ബ്ലാക് ഫ്ലോറല്‍ പ്രിന്റുള്ള സാരി അതിമനോഹരമാണ്. ബ്ലാക് സ്ലീവ്ലെസ് ബ്ലൗസാണ് സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും കിടിലൻ ലുക്കിലാണ് താരം.
'സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ മകളായി മലയാളത്തിലെത്തിയ താരമാണ് അനു ഇമ്മാനുവൽ. പിന്നീട് തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായ താരം ഫാഷന്‍ പ്രേമികളുടെ ഇഷ്ടതാരമാണ്. ഗ്ലാമറസ് ലുക്കിലുള്ള അനുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.