കാത്തിരിപ്പിന് അവസാനമാകുന്നു? ഒടുവിൽ തിരിച്ചുവരവ് അറിയിച്ച് തമിഴ് സിനിമ, 'അറൺമണൈ 4' മൂന്ന് ദിവസത്തെ കളക്ഷൻ ഇങ്ങനെ...!

കാത്തിരുന്ന് ലഭിച്ച ഒരു പ്രിയചിത്രം തിയറ്ററുകളിൽ അറിഞ്ഞ് ആഘോഷിക്കാനുള്ള പുറപ്പാടിലാണ് പ്രേക്ഷകരെന്ന് തോന്നിപ്പിക്കുന്നതാണ് കളക്ഷൻ കണക്കുകൾ.ഇതോടെ തങ്ങളുടെ ഇൻഡസ്ട്രിയിൽ നിന്നൊരു ജനപ്രിയ ചിത്രം എപ്പോൾ എത്തുമെന്ന കോളിവുഡിന്റെ കാത്തിരിപ്പാണ് അവസാനിച്ചത്.

author-image
Greeshma Rakesh
Updated On
New Update
tamil movie

aranmanai 4

Listen to this article
0.75x 1x 1.5x
00:00 / 00:00

സുന്ദർ സി സംവിധാനം ചെയ്ത്, നായകനായും അഭിനയിച്ച ഹൊറർ കോമഡി ചിത്രം അറൺമണൈ 4 ആണ് തമിഴ്നാട്ടിൽ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നതായി റിപ്പോർട്ട്.വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടാനായി. കാത്തിരുന്ന് ലഭിച്ച ഒരു പ്രിയചിത്രം തിയറ്ററുകളിൽ അറിഞ്ഞ് ആഘോഷിക്കാനുള്ള പുറപ്പാടിലാണ് പ്രേക്ഷകരെന്ന് തോന്നിപ്പിക്കുന്നതാണ് കളക്ഷൻ കണക്കുകൾ.

ഇതോടെ തങ്ങളുടെ ഇൻഡസ്ട്രിയിൽ നിന്നൊരു ജനപ്രിയ ചിത്രം എപ്പോൾ എത്തുമെന്ന കോളിവുഡിന്റെ കാത്തിരിപ്പാണ് അവസാനിച്ചത്.തമിഴ് സിനിമകളേക്കാൾ മഞ്ഞുമ്മൽ ബോയ്സ് ഉൾപ്പെടെയുള്ള മലയാള സിനിമകൾക്ക് സ്വീകാര്യത ലഭിച്ചത് തമിഴ്നാട്ടിലെ ആദ്യ സംഭവമാണ്.അപ്പോഴും തങ്ങളുടെ നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു തമിഴ് സിനിമാലോകം.

പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ചേർത്ത് അറൺമണൈ 4 റിലീസ് ദിനത്തിൽ നേടിയത് 4.65 കോടി (നെറ്റ്) ആയിരുന്നു. ശനിയാഴ്ച അത് 6.65 കോടിയായി ഉയർന്നു. ഞായറാഴ്ചത്തെ കളക്ഷൻ ഈ രണ്ട് ദിനങ്ങളെയും അതിലംഘിച്ചുവെന്ന് സാക്നിൽക് അറിയിക്കുന്നു. അവരുടെ കണക്ക് പ്രകാരം 7.50 കോടിയാണ് ഞായറാഴ്ച മാത്രം ചിത്രം നേടിയത്.

ഫൈനൽ ഫിഗേഴ്സ് ഇതിലും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതായത് ആദ്യ മൂന്ന് ദിവസം കൊണ്ട് മാത്രം സുന്ദർ സി ചിത്രം നേടിയിരിക്കുന്നത് 18.80 കോടിയാണ്. ഇത് ഇന്ത്യയിൽ നിന്ന് മാത്രമുള്ള കണക്കുമാണ്. ഏറെക്കാലത്തിന് ശേഷം ഒരു തമിഴ് ചിത്രം പ്രേക്ഷകരെ കാര്യമായി തിയറ്ററുകളിൽ എത്തിക്കുന്നതിൻറെ ആഹ്ലാദത്തിലാണ് കോളിവുഡ്. തമന്നയും റാഷി ഖന്നയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

movie news Kollywood tamil movie news Aranmanai 4