വിടവാങ്ങിയത്  ഹിറ്റുകളുടെ നിർമാതാവ്

ഏഴു ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ ആർട്ടിസ്റ്റാണ് അവസാന ചിത്രം. റൗഡി രാമു, എനിക്കു ഞാൻ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്‌ക്കൊരുമ്മ, ലൗസ്റ്റോറി, പദ്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം,

author-image
Anagha Rajeev
New Update
aroma mani
Listen to this article
0.75x1x1.5x
00:00/ 00:00

‍തിരുവനന്തപുരം: പ്രമുഖ നിർമാതാവും സംവിധായകനുമായ ആരോമ മണി (എം. മണി) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 1977 ൽ ധീരസമീരെ യമുനാതീരേ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് അരങ്ങേറ്റം. സുനിത പ്രൊഡക്ഷൻസ്, അരോമ മൂവി ഇന്റർനാഷണൽ എന്നീ ബാനറിൽ 60 ലധികം സിനിമകൾ നിർമ്മിക്കുകയും പത്തിലധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്

ഏഴു ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ ആർട്ടിസ്റ്റാണ് അവസാന ചിത്രം. റൗഡി രാമു, എനിക്കു ഞാൻ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്‌ക്കൊരുമ്മ, ലൗസ്റ്റോറി, പദ്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം,നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മീഷണർ, ജനാധിപത്യം, എഫ്‌ഐആർ, പല്ലാവൂർ ദേവനാരായണൻ, കാശി (തമിഴ്), മിസ്റ്റർ ബ്രഹ്‌മചാരി, ബാലേട്ടൻ, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15, ആർട്ടിസ്റ്റ് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട ചിത്രങ്ങൾ.

പദ്മരാജൻ, പി. ചന്ദ്രകുമാർ, സിബി മലയിൽ, കെ. മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വിനയൻ, വി.എം. വിനു, സുനിൽ, തുളസിദാസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചിട്ടുളളത്.

Aroma mani