'സിദ്ദിഖ് നല്ല സുഹൃത്ത്, മോശമായി പെരുമാറിയിട്ടില്ല'; തന്റെ പേരിൽ നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരിച്ച് ആശ ശരത്

തന്റെ പേരിൽ കള്ള പ്രചാരണങ്ങൾ അഴിച്ചുവിടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ആശ ശരത് പ്രതികരിച്ചു.ഫെയ്സ്

author-image
Greeshma Rakesh
New Update
asha sharath

asha sharath denies fake news linking with siddique

Listen to this article
0.75x 1x 1.5x
00:00 / 00:00



നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നടി ആശ ശരത്.തന്റെ ഏറ്റവും നല്ല സുഹൃത്താണ് സിദ്ദിഖ് എന്നും അദ്ദേഹത്തിൽ നിന്ന് മോശമായി തനിക്ക് ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും നടി പറഞ്ഞു.

തന്റെ പേരിൽ കള്ള പ്രചാരണങ്ങൾ അഴിച്ചുവിടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ആശ ശരത് പ്രതികരിച്ചു.ഫെയ്സ് ബുക്കിലൂടെയാണ് ആശ ശരത്തിന്റെ പ്രതികരണം.



 ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം



പ്രിയപ്പെട്ടവരെ.



ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല.



ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ്‌ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട് .അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം.



നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും

കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു



സ്നേഹപൂർവ്വം ആശാ ശരത്

allegation hema committee report malayalam cinema actor siddique Asha Sharath